മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കെ പി സി സി അധ്യക്ഷ സ്ഥാനം ഏൽപ്പിക്കാൻ ഹൈക്കമാന്റ് സമ്മർദ്ദം...

ബിജെപിയും സി പി എമ്മും ഏതാനും മാസങ്ങൾക്ക് ശേഷം നടത്തുന്ന ലോകസഭാ തെരഞ്ഞടുപ്പിന് ഒരുങ്ങിയെങ്കിലും കോൺഗ്രസ് ചിത്രത്തിലേയില്ലെന്ന പരാതിയെ തുടർന്നാണ് ഉമ്മൻ ചാണ്ടിയുടെ കൈയിൽ പാർട്ടി ഏൽപ്പിക്കാൽ രാഹുൽ ഗാന്ധി ആലോചിക്കുന്നത്. ഇതോടെ കേരളത്തിലെ ജാതി സമവായം ശരിയായ രീതിയിലാകുമെന്നും ഹൈക്കമാന്റ് കരുതുന്നു.
രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവും ഉമ്മൻചാണ്ടി കെ പി സി സി അധ്യക്ഷൻമായാൽ ക്രൈസ്തവരെ കൈയിലെടുക്കാമെന്ന് കോൺഗ്രസ് കരുതുന്നു. കോൺഗ്രസിന്റെ പ്രവർത്തനം കേരളത്തിൽ പാടേ മന്ദീഭവിച്ചിരിക്കുകയാണ്. കെ പി സി സി പ്രവർത്തനം തന്നെ നിർത്തിയ മട്ടിലാണ്. വരുന്ന തെരഞ്ഞെടുപ്പിൽ എത്ര സീറ്റ് ലഭിക്കുമെന്ന് കണ്ടറിയാം.
ഉമ്മൻ ചാണ്ടി ഇപ്പോൾ ഡൽഹിയിലുണ്ട്. പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം ഡൽഹിയിലുള്ളത്. ഉമ്മൻ ചാണ്ടിയെ കെ പി സി സി അധ്യക്ഷനാക്കണമെന്ന വാദഗതിക്കാണ് മുൻതൂക്കം ഉള്ളത്. പാർലെമെന്റ് തെരത്തടുപ്പിലേക്ക് പാർട്ടിയെ നയിക്കണമെങ്കിൽ രണ്ടാം നിര നേതാക്കളെ കൊണ്ട് കഴിയില്ലെന്നാണ് ചില കോൺഗ്രസ് നേതാക്കൾ ഹൈക്കമാന്റിനെ അറിയിച്ചത്. കെ.സുധാകരനും മുല്ലപ്പള്ളിക്കും മറ്റും കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരെ സ്വാധീനിക്കാനാവില്ലെന്നും ചില നേതാക്കൾ രാഹുൽ ഗാന്ധിയെ അറിയിച്ചു.
പ്രസിഡന്റിനൊപ്പം മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരെ കൂടി നിയമിക്കാനാണ് ഹൈക്കമാന്റ് ആലോചിക്കുന്നത്. ഇടഞ്ഞ് നിൽക്കുന്ന അധ്യക്ഷ മോഹികളെ കൂടി മെരുക്കാനാണ് ഹൈക്കമാന്റ് ആലോചിക്കുന്നത്. കോൺഗ്രസ് അണികൾ കേരളത്തിൽ വലിയ നിരാശയിലാണ്. ബി ജെ പിയും സി പി എമ്മും പ്രവർത്തനം ശക്തമാക്കി കഴിഞ്ഞു. ജൂലൈ 20നകം മുഴുവൻ ജില്ലകളിലും ബൂത്ത് കമ്മിറ്റികൾ വിളിച്ചു ചേർക്കണമെന്ന് കെ പി സി സി ആവശ്യപ്പെട്ടിട്ടും അതു പോലും നടന്നിട്ടില്ല. കോട്ടയത്ത് മാത്രമാണ് കോൺഗ്രസിന്റെ പ്രവർത്തനം നന്നായി നടക്കുന്നത്.
കേരള കോൺഗ്രസും മുസ്ലീം ലീഗും ഉമ്മൻ ചാണ്ടിയെ പിന്തുണക്കുകയാണ്. ഉമ്മൻ ചാണ്ടിയെ കെ പി സി സി അധ്യക്ഷനാക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജോസ് കെ മാണിയുടെ താത്പര്യവും ഇതുതന്നെയാണ്. മാണിയെ പാർട്ടിയിൽ മടക്കി കൊണ്ടു വന്നത് ചാണ്ടിയാണ്.
കേരളത്തിൽ കോൺഗ്രസിന്റെ പ്രവർത്തനം നിരാശാജനകമാണെന്ന വസ്തുത മുസ്ലീംലീഗ് നേതാക്കൾ ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ പ്രവർത്തനവും നിരാശാജനകമാണ്. ഇടപെടാൻ കഴിയുന്ന വിഷയങ്ങൾ നിരവധി വന്നിട്ടും കോൺഗ്രസ് നിശബ്ദമാണെന്നാണ് ഹൈക്കമാന്റിന് ലഭിച്ച റിപ്പോർട്ട് .ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കമാന്റ് നടത്തിയ അന്വേഷണത്തിൽ സംഗതി ശരിയാണെന്ന് തെളിഞ്ഞിരുന്നു. എം എം ഹസന്റെ നേതൃത്വം തീർത്തും ദുർബലമാണ്. പകരക്കാരനെ നിയമിക്കുന്നതിലുള്ള തർക്കമാണ് പാർട്ടിയെ ദുരിതക്കയത്തിലാക്കിയതെന്ന് ഹൈക്കമാന്റ് കരുതുന്നു.
കേരളത്തിൽ കോൺഗ്രസ് ഉണ്ടെന്ന് സി പി എം പോലും കരുതുന്നില്ല. ബിജെപിയുമായാണ് സി പി എം മത്സരിക്കുന്നത് . ബിജെപി അടുത്ത തെരഞ്ഞടുപ്പിൽ ചിലപ്പോൾ സീറ്റ് കരസ്ഥമാക്കാൻ സാധ്യതയുണ്ടെന്നും കോൺഗ്രസ് നേതാക്കൾ കരുതുന്നു. അങ്ങനെ സംഭവിച്ചാൽ കൊണ്ടു പോകുന്നത് കോൺഗ്രസിന്റ വോട്ടായിരിക്കും.
https://www.facebook.com/Malayalivartha


























