ദുല്‍ഖര്‍ സല്‍മാന്‍ പങ്കെടുത്ത ചടങ്ങില്‍ അപകട മരണം ; തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പങ്കെടുത്ത ചടങ്ങില്‍ അപകട മരണം. കൊട്ടാരക്കരയിൽ ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയ യുവാവ് തിക്കിലും തിരക്കിലും പെട്ട് മരിച്ചു. പ്രാവച്ചമ്ബലം സ്വദേശി ഹരി(45) ആണ് തിരക്കിനിടെ കുഴഞ്ഞു വീണ് മരിച്ചത്. നടനെ കാണാനായി തിരുവനന്തപുരത്ത് നിന്ന് ഓട്ടോയിലെത്തിയതായിരുന്നു ഹരി. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് സൂചന. കൊട്ടാരക്കരയിൽ ഐ മാൾ ഉത്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു ദുൽക്കർ സൽമാൻ.
https://www.facebook.com/Malayalivartha


























