രാഷ്ട്രീയപാര്‍ട്ടികള്‍ ഇടപെട്ട് നോവല്‍ ഉണ്ടാക്കിയ മുറിവിന് ആഴം കൂട്ടരുത് ; മീശയ്ക്കെതിരായ സംഘപരിവാര്‍ പ്രതിഷേധത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍

എസ്.ഹരീഷിന്റെ നോവല്‍ മീശയ്ക്കെതിരായ സംഘപരിവാര്‍ പ്രതിഷേധത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. രാഷ്ട്രീയപാര്‍ട്ടികള്‍ ഇടപെട്ട് നോവല്‍ ഉണ്ടാക്കിയ മുറിവിന് ആഴം കൂട്ടരുതെന്നും നോവലിനെതിരേ പ്രതിഷേധിക്കാന്‍ ബിജെപി നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. മീശ അധികം മുകളിലേക്ക് വളരാതിരിക്കുന്നതാണു നല്ലതെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന എസ്. ഹരീഷിൻറെ മീശ എന്ന നോവൽ സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെയുള്ള ഭീഷണിയെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. മീശ എന്ന നോവലിലെ രണ്ടു കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗമാണ് വിവാദമായത്. ആ സംഭാഷണം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തു വന്നിരുന്നു. അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന നോവലായിരുന്നു മീശ. നോവലില്‍, ക്ഷേത്രങ്ങളിൽ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ചാണ് സംഘപരിവാര്‍ സംഘടനകള്‍ എഴുത്തുകാരനെതിരേ രംഗത്തെത്തിയത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍നിന്നു പിന്‍വലിച്ച നോവല്‍ പിന്നീട് ഡി.സി.ബുക്സ് പുസ്തകമാക്കി പുറത്തിറക്കി.
https://www.facebook.com/Malayalivartha


























