മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ്....

വസ്ത്രവ്യാപാരസ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ചതിന് മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ് അയച്ചതായി സംസ്ഥാനഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ് പറഞ്ഞു. പരസ്യത്തില്‍ മോഹന്‍ലാല്‍ ചര്‍ക്ക ഉപയോഗിക്കുന്ന രംഗം ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നന്നതാണ്.
മോഹന്‍ലാല്‍ അഭിനയിച്ച വസ്ത്ര സ്ഥാപനത്തിന്റെ എല്ലാ ഉല്‍പന്നങ്ങളും പവര്‍ ലൂമില്‍ നെയ്യുന്നതാണ്. എന്നാല്‍, പരസ്യത്തില്‍ ചര്‍ക്ക കാണിക്കുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണയ്ക്കിടയാക്കും. ഇന്ത്യയില്‍ കൈത്തറി (ഹാന്‍ഡ്ലൂം) ഉപയോഗിക്കുന്നത് ഖാദി മാത്രമാണെന്നും ശോഭനാ ജോര്‍ജ് പറഞ്ഞു. ഖാദി ബോര്‍ഡ് ഓണം - ബക്രീദ് മേളയുടെ ജില്ലാതല ഉദ്ഘാടനത്തില്‍ സംസാരിക്കുമ്ബോഴായിരുന്നു ശോഭന ഇക്കാര്യം വെളിപ്പെടുത്തിയത്.
ഖാദി ബോര്‍ഡിന്റെ പര്‍ദയ്ക്ക് മന്ത്രി കെ.ടി.ജലീല്‍ നിര്‍ദ്ദേശിച്ച പ്രകാരം 'ജനാബാ' എന്ന പേര് നല്‍കും. 'സഖാവ്' ഷര്‍ട്ടുകളുടെ മാതൃക പിന്തുടര്‍ന്നു മലബാറിലുള്ളവരെ ഉദ്ദേശിച്ച് 'ജനാബ്' ഷര്‍ട്ടുകള്‍ ഇറക്കണമെന്ന മന്ത്രിയുടെ നിര്‍ദേശവും അംഗീകരിച്ചിട്ടുണ്ട്. 'ആദരണീയന്‍' എന്നര്‍ത്ഥം വരുന്ന ഉറുദു വാക്കാണ് ജനാബെന്നും അതിന്റെ സ്ത്രീലിംഗമാണ് 'ജനാബാ' എന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























