ഏഴ് വർഷത്തെ കടുത്ത പ്രണയം; വിവാഹാഭ്യർത്ഥനയുമായെത്തിയപ്പോൾ മുഖ തിരിച്ച് പെൺകുട്ടിയുടെ വീട്ടുകാർ; ഉറ്റവരുടെ സമ്മതത്തോടെ വിവാഹം നടക്കൂയെന്നു കാമുകി; ഗത്യന്തരമില്ലാതെ കാമുകി പിടിച്ച് വലിച്ച് കാമുകന്റെ സാഹസം; കണ്ടു നിന്ന നാട്ടുകാർ ചെയ്തത്......

കൊല്ലത്ത് കാമുകിയെ ചങ്ങലകൊണ്ട് ബന്ധിച്ച് യുവാവിന്റെ ആത്മഹത്യാ ശ്രമം. ശരീരത്തു കൂടി പെട്രോൾ ഒഴിച്ച് റോഡിൽ കിടന്നായിരുന്നു യുവാവിന്റെ ആത്മഹത്യാ ശ്രമം. സംഭവം കൈവിട്ടുപോകുമെന്നു തോന്നിയതോടെ യുവാവിനെയും യുവതിയെയും നാട്ടുകാര്‍ കയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം നടന്നത്.
പോലീസ് കസ്റ്റഡിയിലായതോടെ കാമുകൻ തന്നെ കൊല്ലാന്‍ കൊണ്ടുവന്നതാണെന്ന് യുവതി മൊഴി നൽകി. ഇതേത്തുടർന്ന് പോലീസ് യുവാവിനെതിരെ കേസെടുത്തു. കുന്നിക്കോട് സ്വദേശിയായ യുവാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കോട്ടവട്ടം പാട്ടപുരമുകള്‍ ഹൈസ്‌കൂള്‍ ജംക്ഷനിലായിരുന്നു സംഭവം. ഏഴു വര്‍ഷമായി യുവതിയും യുവാവും പ്രണയത്തിലായിരുന്നു. യുവാവ് പലതവണ യുവതിയുടെ വീട്ടിലെത്തി കല്യാണാലോചന നടത്തിയെങ്കിലും വീട്ടുകാര്‍ സമ്മതിച്ചില്ല. വീട്ടുകാര്‍ അനുവദിച്ചാലേ കല്യാണത്തിനു സമ്മതിക്കൂ എന്നു യുവതിയും നിലപാടെടുത്തു. ഇതേ തുടര്‍ന്നു യുവതിയെയും കൂട്ടി ആത്മഹത്യയ്ക്കു ശ്രമിക്കുന്നതിനിടെയാണു നാട്ടുകാരുടെ പിടിയിലായത്.
ഇതുവഴിയെത്തിയ ജീപ്പ് യാത്രക്കാരാണ് ഇരുവരെയും ആദ്യം കണ്ടത്. ഇവര്‍ നാട്ടുകാരുടെ സഹായത്തോടെ യുവാവിനെയും യുവതിയെയും പൊലീസിനു കൈമാറുകയായിരുന്നു. പെട്രോള്‍ ഒഴിച്ചതിനെത്തുടര്‍ന്നു ഭയന്ന യുവതി പിന്നീട് അബോധാവസ്ഥയിലാവുകയായിരുന്നു.
https://www.facebook.com/Malayalivartha


























