കുറച്ച് സമയത്തിനുള്ളിൽ കോടികൾ കൈയിൽ കിട്ടും; ഇതിനായി ‘ക്രിറ്റിക്കല്‍ പണി’ എടുക്കണം! ബിസിനസ് ചീഫിന് കൊടുക്കാന്‍ 50,000 രൂപ കടമായി വേണം: പണം നല്‍കിയാല്‍ പ്രശസ്തനാക്കാം- കമ്പകക്കാനം കൂട്ടകുരുതിയിൽ പ്രതിയുടെ ഫോൺകോൾ പുറത്ത്...

തൊടുപുഴ കമ്പകക്കാനം കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട മന്ത്രവാദിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന പോലീസ് കസ്റ്റഡിയിലെടുത്ത ഷിബുവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്. സുഹൃത്തുമായുള്ള സംഭാഷണമാണ് പുറത്തായത്. കോടികള്‍ ഉടന്‍ കൈയില്‍ വരുമെന്ന് ഷിബു സുഹൃത്തിനോട് പറയുന്നതായി ഫോണ്‍ റെക്കോര്‍ഡുണ്ട്.
ബിസിനസ് ചീഫിന് കൊടുക്കാന്‍ പണം കടം തരണമെന്ന് ഷിബു സുഹൃത്തിനോട് ആവശ്യപ്പെട്ടു. ചീഫ് തിരുവനന്തപുരത്തുണ്ടെന്നും ഷിബു പറഞ്ഞു. 50,000 രൂപയാണ് ഷിബു സുഹൃത്തിനോട് ആവശ്യപ്പെട്ടത്. ഇതിനായി ‘ക്രിറ്റിക്കല്‍ പണി’ എടുക്കണം. പണം നല്‍കിയാല്‍ പ്രശസ്തനാകാമെന്നും ഷിബു സുഹൃത്തിനോട് പറയുന്നത് ഫോണ്‍ റെക്കോര്‍ഡിലുണ്ട്.
അതേസമയം ഷിബുവിന് തൊടുപുഴയില്‍ സാമ്പത്തിക ഇടപാടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട കൃഷ്ണനുമായി ഷിബുവിന് അടുത്ത ബന്ധമുണ്ടായിരുന്നു. സംഭാഷണത്തിലെ സാമ്പത്തിക ഇടപാട് സംശയാസ്പദമെന്ന് പൊലീസ് കരുതുന്നു. നിധിയുടെ പേരില്‍ ചിലര്‍ കൃഷ്ണന്റെ വീട്ടിലെത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























