കേരളഹൗസിലെ കത്തിവീശല്‍ : ഡല്‍ഹി പൊലീസിന്റെ ഭാഗത്തുനിന്നും ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായെന്ന് കോടിയേരി

കേരള ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന മുറിയുടെ മുന്നിലേക്ക് ആയുധധാരിയായ അക്രമി കടന്നു കയറിയത് അത്യന്തം ഗൗരവമുള്ള കാര്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കേരള ഹൗസിന്റെ ചുമതലയുള്ള ഡല്‍ഹി പൊലീസ് ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണത്തില്‍ വന്ന ഗുരുതരമായ വീഴ്ചയാണ് ഇത്തരമൊരു സംഭവത്തിന് കാരണം. അക്രമി കത്തിയമായി ഭീഷണി മുഴക്കിയപ്പോള്‍ അയാളെ കീഴ്‌പ്പെടുത്താനോ കസ്റ്റഡിയിലെടുക്കാനോ ഡല്‍ഹി പൊലീസ് തയ്യാറായില്ല. മുഖ്യമന്ത്രിയ്ക്കൊപ്പം ഉണ്ടായിരുന്ന കേരള പൊലീസിന്റെ കമാന്‍ഡോകളാണ് അക്രമിയെ കീഴ്‌പ്പെടുത്തിയത്.
സുരക്ഷാ ക്രമീകരണത്തില്‍ വന്ന വീഴ്ചയെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























