Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംഘടനയിലേക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചെങ്കിലും അമ്മയിപ്പോഴും ദിലീപിന്റെ നിയന്ത്രണത്തില്‍ തന്നെ, ആക്രമണത്തിനിരയായ നടിക്ക് വേണ്ടി അമ്മ മുഖ്യമന്ത്രിക്ക് നല്‍കാനിരുന്ന കത്ത് നല്‍കാതിരുന്നതിന് പിന്നിലും ദിലീപാണെന്ന് ആക്ഷേപം

06 AUGUST 2018 02:02 PM IST
മലയാളി വാര്‍ത്ത

സംഘടനയിലേക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചെങ്കിലും അമ്മയിപ്പോഴും ദിലീപിന്റെ നിയന്ത്രണത്തില്‍ തന്നെ. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ചില ഇടത് ജനപ്രതിനിധികളുടെ സഹായത്തോടെ ദിലീപ് ശ്രമം നടത്തുന്നതായി അറിയുന്നു. അമ്മയുടെ പ്രസിഡന്റ് പോലും അറിയാതെ നടി ആക്രമിച്ച കേസില്‍ കക്ഷിചേര്‍ന്നത് ഇതിന്റെ ഭാഗമാണെന്ന് ആക്ഷേപമുണ്ട്. എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജാണ് കോടതിയില്‍ കൊടുത്ത ഹര്‍ജി തയ്യാറാക്കിയതെന്നും പറയുന്നു. മുമ്പ് ബാബുരാജ് വക്കീലായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയ ചികാര്യങ്ങളില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചു. ഇത് വിവാദമാവുകയും ചെയ്തു. 

ആക്രമണത്തിനിരയായ നടിയുടെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ നിയമിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്നും 25 കൊല്ലം അനുഭവസമ്പത്തുള്ള പ്രോസിക്യൂട്ടറെ നിയമിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ 35 കൊല്ലമായി അഭിഭാഷക ജോലി ചെയ്യുന്നയാളെയാണ് സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. താന്‍ അമ്മയില്‍ അംഗമല്ലെന്നും ആരുടെയും സഹായം വേണ്ടെന്നും ആക്രമണത്തിനിരായായ നടി പരസ്യമായി പ്രതികരിക്കുകയും ചെയ്തു. അതിനും മുമ്പ് നടി കേസില്‍ ആവശ്യപ്പെട്ട കാര്യങ്ങളില്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കാന്‍ പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ തീരുമാനിച്ചു. ഇത് ഇടവേളബാബുവും ഒരു ഇടത് ജനപ്രതിനിധിയും ഇടപെട്ട് അട്ടിമറിച്ചെന്നാണ് ആക്ഷേപം. 

ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് മമ്മൂട്ടി സംഘടയുടെ ഭാരവാഹിത്വം തന്നെ ഒഴിഞ്ഞത്. അമ്മയിലില്ലെങ്കിലും പുറത്ത് നിന്ന് ദിലീപ് ശക്തമായ ചരട് വലികളാണ് നടത്തുന്നത്. കാരണം സിനിമയുടെ നിര്‍മാണം, വിതരണം എന്നിവയിലടക്കം ദിലീപിന്റെ ആധിപത്യമാണുള്ളത്. മാത്രമല്ല അമ്മയെ സാമ്പത്തികമായ ഭദ്രതിയിലാക്കിയതും പല ആര്‍ടിസ്റ്റുകളെയും സാമ്പത്തികമായും അല്ലാതെയും സഹായിക്കുന്നതും ദിലീപാണ്. അതുകൊണ്ടാണ് ഇപ്പോഴും എല്ലാ സംഘടനകളിലും ദിലീപിന് നിര്‍ണയക സ്വാധീനമുള്ളത്. അമ്മ ഭാരവാഹികളില്‍ മോഹന്‍ലാലിന്റെ ഒഴികെയുള്ള പട്ടിക തയ്യാറാക്കിയതും ദിലീപാണ്. അതാണ് മറ്റാരുടെയോ നോമിനികളാണ് ഇപ്പോഴത്തെ ഭാരവാഹികളെന്ന് വിമന്‍ ഇന്‍ കളക്ടീവ് ആക്ഷേപിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends