മലബാര്‍ സിമന്റ്സ് അഴിമതി: തുടരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

മലബാര്‍ സിമന്റ്സിലെ അഴിമതിക്കേസുകളില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നിരസിച്ചു. ഈ ആവശ്യമുന്നയിച്ച് വിജിലന്‍സ് കോടതിയെയാണ് സമീപിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.
അന്വേഷണസംഘം അന്തിമറിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ ഹൈക്കോടതിക്ക് ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് നടപടി.
https://www.facebook.com/Malayalivartha



























