'ആര്‍എസ്എസ് കാര്യാലയങ്ങള്‍ റെയഡ് ചെയ്യണം, ഭീകരപ്രവര്‍ത്തനമാണിത്'; സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ രൂക്ഷപ്രതികരണവുമായി വി ടി ബല്‍റാം
ഇത് വെറുപ്പിന്റെ വര്‍ഗ്ഗീയതയുടെ രാഷ്ട്രീയം. ഇത് അനുവദിക്കരുത്. കാസര്‍ഗോഡ് സിപിഎം പ്രവര്‍ത്തകന്‍ അബ്ദുള്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആര്‍എസ്എസ്സിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. ഈ കൊലപാതകത്തിന് പിന്നില്‍ രാജ്യഭരിക്കുന്ന സാംസ്‌ക്കാരിക പ്രസ്ഥാനമായ ആര്‍എസ്എസാണ്. അവരുടെ കാര്യാലയങ്ങള്‍ റെയഡ് ചെയ്യണം, ഭീകരപ്രവര്‍ത്തനമാണിത്. പെട്ടെന്നുണ്ടായ സംഘര്‍ഷമല്ല ആസൂത്രിതമായ കൊലപാതകമാണ്. ശക്തമായ നടപടി പൊലീസ് സ്വീകരിക്കണം. നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനായി സര്‍ക്കാര്‍ തയ്യാറാകണമെന്നും വിടി ബല്‍റാം പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് ബല്‍റാം ഇക്കാര്യം പറഞ്ഞത്.
ഞായറാഴ്ച രാത്രി പതിനൊന്നോടെ വീട്ടിലേക്ക് പോകുമ്പോഴാണ് ബൈക്കിലെത്തിയ ബിജെപി സംഘംഅബ്ദുള്‍ സിദ്ദിഖിനെ വടിവാളു കൊണ്ട് വെട്ടിയത്. ബിജെപി ജില്ലാ നേതാവ് വത്സരാജിന്റെ മരുമകന്‍ അശ്വതിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
നേരത്തെ സിദ്ദിഖ് വധക്കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തിടിരുന്നു. മുഖ്യപ്രതി അശ്വിതും ഇയാളുടെ സുഹൃത്ത് കാര്‍ത്തികുമാണ് പിടിയിലായത്. സോങ്കാലിലെ ഒളിസങ്കേതത്തില്‍ നിന്ന് കുമ്പള സിഐയുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. പിടിയിലായവരെ പോലീസ് രഹസ്യ കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്യുകയാണ്. നാളെ ഇവരെ കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha



























