പോലീസ് തയ്യാറാക്കിയ 208 പേജുള്ള രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ സുരക്ഷാരേഖ ചോര്‍ന്നു; ചോര്‍ന്നത് 'സീക്രട്ട്' എന്ന് തലക്കെട്ടുള്ള പോലീസ് രേഖ

ചൊവ്വാഴ്ച നടക്കുന്ന രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ സുരക്ഷാരേഖ ചോര്‍ന്നതായി റിപ്പോര്‍ട്ട്. പോലീസ് തയ്യാറാക്കിയ 208 പേജുള്ള രേഖയാണ് വാട്‌സാപ്പ് വഴി പ്രചരിക്കുന്നത്. 'സീക്രട്ട്' എന്ന് തലക്കെട്ടുള്ള പോലീസ് രേഖയാണ് ചോര്‍ന്നിരിക്കുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ എല്ലാ വിശദമായ വിവരങ്ങളും ഇതിലുണ്ട്. രാഷ്ട്രപതിയുടെ യാത്രയുടെ സ്‌കെച്ചും നല്‍കിയിട്ടുണ്ട്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായ സമയത്താണ് ഇതു ചോര്‍ന്നത്. തിങ്കളാഴ്ചരാവിലെ മുതലാണ് രേഖ പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാല്‍, ഡ്യൂട്ടിക്കുള്ള എല്ലാ പോലീസുകാര്‍ക്കും നല്‍കുന്ന രേഖയാണിതെന്നും സുരക്ഷാഭീഷണിയില്ലെന്നും പോലീസ് പറയുന്നു.
കമ്മിഷണര്‍ യതീഷ്ചന്ദ്ര ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ചുമതലകളും ഇതില്‍ വിവരിക്കുന്നു. ഓരോ സ്ഥലത്തും എത്ര പോലീസുകാര്‍ സുരക്ഷയ്ക്ക് ഉണ്ടാകും, ആരാണ് നേതൃത്വം, രാഷ്ട്രപതിക്ക് ഏതൊക്കെ ഭാഗത്തുനിന്നാണ് സുരക്ഷാ ഭീഷണിയുള്ളത്, രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന്റെ ഘടന എന്നിവയെല്ലാം ചോര്‍ന്ന രേഖയിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി. പരാതി നല്‍കാന്‍ ഒരുങ്ങുന്നതായാണ് സൂചന. പോലീസ് ഗ്രൂപ്പുകളില്‍നിന്നാണ് രേഖ ചോര്‍ന്നതെന്നു കരുതുന്നു. രേഖ പോലീസ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പ്രചരിക്കുന്നുണ്ട്. മൂവായിരത്തോളം പേര്‍ക്ക് രേഖ ഔദ്യോഗികമായി കൈമാറിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. സൗകര്യത്തിനുവേണ്ടി വാട്‌സാപ്പും ഉപയോഗിച്ചുവെന്നാണ് അറിയുന്നത്.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ സുരക്ഷാരേഖ ചോര്‍ന്നത് വലിയ തെറ്റാണ്. ആരുടെ കൈയില്‍ ലഭിക്കുന്നു എന്നതിനുസരിച്ചാണ് ഇതിന്റെ ഗൗരവം വര്‍ധിക്കുക. പോലീസിന്റെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇത് പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റാണ്. സീക്രട്ട് എന്നെഴുതിയ രേഖ ഒരിക്കലും പരസ്യമാക്കരുത്. മുന്‍ ഡി.ജി.പി. ജേക്കബ് പുന്നൂസ്, പ്രതികരിച്ചു

https://www.facebook.com/Malayalivartha



























