ബഹിഷ്‌ക്കരണം അവരുടെ ഇഷ്ടം....സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം നാളെ....പ്രതിഷേധക്കാരോട് പോകാന്‍ പറ: മന്ത്രി എകെ ബാലന്‍....

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ആര് ബഹിഷ്‌കരിച്ചാലും സര്‍ക്കാരിന് പ്രശ്‌നമല്ലെന്ന് മന്ത്രി എ.കെ ബാലന്‍. ഡോ. ബിജു ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങ് ബഹിഷ്‌കരിക്കുന്നതു സംബന്ധിച്ച മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നുള്ളത് ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനമാണ്. കലാകാരന്‍മാര്‍ വികാരപരമായി പെരുമാറുന്നവരാണ്. അവര്‍ക്ക് അവരുടേതായ അഭിപ്രായങ്ങളുണ്ടാകും. കലാകാരന്‍മാരുടെ ആവിഷ്ംിഷ;കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും എന്നും തങ്ങള്‍ അനുവദിച്ചുകൊടുത്തിട്ടുണ്ട്. സര്‍ക്കാര്‍ അവരുടെ സ്വതന്ത്രമായ നിലപാടിന് കൂച്ചുവിലങ്ങിടില്ല. മുഖ്യമന്ത്രി പിണറായി വിജയനെ കളിയാക്കുന്ന കാര്‍ട്ടൂണിനുള്ള അവാര്‍ഡ് മുഖ്യമന്ത്രി തന്നെയാണ് സമ്മാനിച്ചത് ഇതിന്റെ ഒരു ഉദാഹരണം മാത്രമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം നാളെ വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും. നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയല്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിക്കും. അഞ്ചു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
മികച്ച ചിത്രം: ഒറ്റമുറിവെളിച്ചം
സംവിധായകനും നിര്‍മാതാവും: രാഹുല്‍ റിജി നായര്‍
മികച്ച രണ്ടാമത്തെ ചിത്രം: ഏദന്‍ (സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍)
മികച്ച സംവിധായകന്‍: ലിജോ ജോസ് പെല്ലിശ്ശേരി
മികച്ച നടന്‍: ഇന്ദ്രന്‍സ്
മികച്ച നടി: പാര്‍വതി
സ്വഭാവനടന്‍: അലന്‍സിയര്‍
സ്വഭാവ നടി: പോളി വല്‍സന്‍
തിരക്കഥാകൃത്ത്: സജീവ് പാഴൂര്‍
സംഗീത സംവിധായകന്‍: എം.കെ. അര്‍ജുന്‍
ഗായകന്‍: ഷഹബാസ് അമന്‍
ഗായിക: സിതാര കൃഷ്ണകുമാര്‍
നവാഗത സംവിധായകന്‍: മഹേഷ് നാരായണന്‍
തുടങ്ങി ചലച്ചിത്ര സംബന്ധിയായ പുസ്തകത്തിനും ലേഖനത്തിനുമുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ സമ്മാനിക്കും. അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമായ 43 പേര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും.
മികച്ച ചിത്രത്തിന്റെ നിര്‍മ്മാതാവിനും സംവിധായകനും രണ്ടു ലക്ഷം രൂപ വീതവും പ്രശസ്തിപത്രവും ശില്‍പ്പവും ലഭിക്കും. രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവിനും ഒന്നര ലക്ഷം രൂപ വീതവും ശില്പവും പ്രശസ്തിപത്രവും സമ്മാനിക്കും. രണ്ട് ലക്ഷം രൂപയാണ് മികച്ച സംവിധായകനുള്ള സമ്മാനത്തുക. മികച്ച നടനും നടിക്കും ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും ലഭിക്കും. നവാഗത സംവിധായകനും കുട്ടികളുടെ ചിത്രത്തിന്റെ സംവിധായകനും ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിന്റെ നിര്‍മ്മാതാവിനും സംവിധായകനും ഒരു ലക്ഷം രൂപവീതവും ശില്പവും പ്രശസ്തിപത്രവും സമ്മാനിക്കും. കുട്ടികളുടെ ചിത്രത്തിന്റെ നിര്‍മാതാവിന് മൂന്നു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും ലഭിക്കും.
https://www.facebook.com/Malayalivartha



























