പ്രമുഖ നടന്റെ കളികള്‍ അവസാനിക്കുന്നില്ല....രചനയും ഹണിയും ഹര്‍ജി നല്‍കിയത് സ്വയം അറിയാതെ, ഉള്ളടക്കം അറിഞ്ഞത് കോടതിയില്‍ വന്നപ്പോള്‍

സിനിമാ താരങ്ങളായ രചനയും ഹണിയും ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി ഇരുവരും അറിയാതെ തയ്യാറാക്കിയതാണെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നറിയുന്നു. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് അമ്മ എന്നു തെളിയിക്കുന്നതിന് വേണ്ടിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഫലത്തില്‍ ഹര്‍ജിയില്‍ പേരു വച്ച രചനയും ഹണിയും ഒറ്റപ്പെട്ടിരിക്കുകയാണ്. അതിനിടെ ഹര്‍ജിയില്‍ അമ്മക്ക് ബന്ധമില്ലെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ താനറിയാതെ ഹര്‍ജി നല്‍കിയതില്‍ മോഹന്‍ലാലിനെ രോഷാകുലനായെന്നും വാര്‍ത്തയുണ്ട്. സംഘടനയില്‍ ഇതിന്റെ പേരില്‍ ഭിന്നിപ്പുണ്ട്. ആക്രമണത്തിനിരയായ നടിക്ക് വനിതാ ജഡ്ജിയുടെ സേവനം നല്‍കണമെന്ന് ആവശ്യപ്പെടുന്ന കത്ത് മുഖ്യമന്ത്രിക്ക് നല്‍കാനാണ് ലാല്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഹൈക്കോടതിയില്‍ ഇത്തരത്തിലൊരു നീക്കം നടത്തുന്നതിനോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല.
ദിലീപിന്റെ അറിവും സമ്മതത്തോടെയുമാണ് ഹണി രചന ഹര്‍ജി തയ്യാറാക്കിയതെന്ന് കരുതുന്നവരുമുണ്ട്. കൊച്ചിയിലെ ദിലീപിന്റെ അഭിഭാഷകള്‍ ഹര്‍ജിയുടെ പകര്‍പ്പ് കണ്ടതായും കേള്‍ക്കുന്നു. തയാറാക്കിയ ഹര്‍ജിയുടെ താഴെ ഒപ്പിടാന്‍ മാത്രമാണ് രചനക്കും ഹണിക്കും നല്‍കിയത്. അവര്‍ ഒപ്പിട്ട് നല്‍കി. ഹര്‍ജി വിവാദമായപ്പോള്‍ എന്താണ് ഉള്ളടക്കമെന്ന് പറയാനുള്ള വിവരം പോലും ഹര്‍ജികാരികള്‍ക്കില്ലായിരുന്നു.
ആക്രമണ കേസിലെ പബ്‌ളിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നത് ദിലീപിന്റെ ആവശ്യമായിരുന്നു. പല തരത്തിലും പ്രോസിക്യൂട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോഴാണ് അദ്ദേഹത്തെ മാറ്റാന്‍ കരുക്കള്‍ നീക്കിയത്. എന്നാല്‍ കേസുമായി നേരിട്ട് ബന്ധമുള്ളവര്‍ക്കൊഴികെ മറ്റാര്‍ക്കും പ്രോസിക്യൂട്ടറെ മാറ്റണമെന്ന് പറയാന്‍ അധികാരമില്ല. അതാണ് കോടതിയെ പ്രകോപിപ്പിച്ചത്.
രചനയുടെയും ഹണിയുടെയും നീക്കം ദിലീപിനെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന കാര്യം അമ്മയുടെ ഉള്ളില്‍ നിന്നു തന്നെ അക്രമത്തിന് ഇരയായ നടിക്ക് ചോര്‍ന്നു കിട്ടി എന്നാണ് വിവരം. അമ്മയുടെ ഉള്ളില്‍ തന്നെ നടിയെ പിന്തുണക്കുന്ന ഗ്രൂപ്പ് ശക്തമാണ്. അവര്‍ വിവരങ്ങള്‍ യഥാസമയം നടിയെ അറിയിക്കുന്നുണ്ട്. ഹൈക്കോടതി കേസിലെ ഓരോ നീക്കങ്ങളും നടി അറിയുന്നുണ്ടായിരുന്നു. ഇക്കാര്യത്തില്‍ രചനയും ഹണിയും നിരപരാധികളാണെന്ന കാര്യം നടിക്കറിയാം.
ചൊവ്വാഴ്ച അമ്മയുടെ യോഗം ചേരുമ്പോള്‍ പുതിയ നീക്കങ്ങളെല്ലാം ചര്‍ച്ചാവിഷയമാകും. ദിലീപില്‍ തട്ടി സംഘടന ഇല്ലാകാതിരിക്കാനാണ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നു. താരങ്ങളെ രണ്ടു തട്ടിലാക്കാതിരിക്കാനാണ് ശ്രമം. അങ്ങനെ വന്നാല്‍ അത് സംഘടനയുടെ തകര്‍ച്ചക്ക് വഴിവയ്ക്കുമെന്ന് ഭാരവാഹികള്‍ കരുതുന്നു. യോഗം കഴിയുന്നതോടെ അനന്തരസംഭവ വികാസങ്ങള്‍ അറിയാനാകും.
രചനയുടെയും ഹണിയുടെയും ഹര്‍ജി ഹൈക്കോടതി പിന്‍വലിക്കാന്‍ തയ്യാറാകുമോ എന്ന് കണ്ടറിയണം. ഗൂഢനീക്കം കോടതിയുടെ ശ്രദ്ധയില്‍ പെട്ടാല്‍ ചിലപ്പോള്‍ നടിമാര്‍ക്കെതിരെ പരാമര്‍ശം ഉണ്ടായേക്കാം.
https://www.facebook.com/Malayalivartha



























