അത് കരുതിക്കൂട്ടി ചെയ്തതോ....മുഖ്യമന്ത്രിയുടെ നെഞ്ചില്‍ മൈക്കിടിച്ചയാളെ മനസിലാക്കാന്‍ അന്വേഷണം തകൃതി

കുട്ടനാട് അവലോകന യോഗത്തില്‍ മുഖ്യമന്ത്രിയുടെ നെഞ്ചില്‍ മൈക്ക് അബദ്ധത്തില്‍ ഇടിപ്പിച്ച കൈരളി പീപ്പിള്‍ ക്യാമറാമാനെ കുറിച്ച് അന്വേഷണം പുരോഗമിക്കുന്നു. മുഖ്യമന്ത്രിയുടെ നെഞ്ചില്‍ ക്യാമറ കൊണ്ടിടിക്കാന്‍ എന്താണ് ചേതോവികാരം എന്നാണ് അന്വേഷിക്കുന്നത്.
അതേ സമയം തിരക്കിനിടയില്‍ സംഭവിച്ച ഒരു സാധാരണ കാര്യമായാണ് ഇതിനെ കൈരളി കാണുന്നത്. കൈരളിയില്‍ പ്രവര്‍ത്തിക്കുന്നത് സി പി എം അനുഭാവികളാണ്. സി പി എം വിശ്വാസികള്‍ അല്ലാത്തവര്‍ കൈരളിയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നാണ് മാനേജ്‌മെന്റിന്റെ വിശ്വാസം. അങ്ങനെയല്ലാത്തവര്‍ ഉണ്ടോ എന്ന് രഹസ്യാന്വേഷണം നടക്കുന്നുണ്ട്.
ആരെങ്കിലും കൈരളിയുടെ മൈക്ക് മുഖ്യമന്ത്രിയുടെ ശരീരത്തില്‍ തട്ടാന്‍ ശ്രമിച്ചോ എന്നും അന്വേഷിക്കുന്നുണ്ട്. അതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സൃഷ്ടിച്ച അനാവശ്യ തിരക്കാണ് നിര്‍ഭാഗ്യകരമായ സംഭവത്തിന് പിന്നിലെന്ന് പത്രപ്രവര്‍ത്തകര്‍ പറയുന്നു.
കൈരളിയുടെ മൈക്കാണ് തട്ടിയത് എന്ന മട്ടില്‍ മറ്റ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതാണ് കൈരളിയെ പ്രകോപിപ്പിച്ചത്. മൈക്ക് ഇടിച്ചത് സ്വന്തം ആള്‍ എന്നായിരുന്നു പ്രചരണം. ആദ്യം മെഡിക്കല്‍ കോളേജില്‍ അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രിയെ മാധ്യമങ്ങള്‍ ചോദ്യശരങ്ങള്‍ കൊണ്ട് പൊതിഞ്ഞെങ്കിലും അദ്ദേഹം മറുപടി പറഞ്ഞില്ല. യോഗം കഴിഞ്ഞിറങ്ങിയ മുഖ്യമന്ത്രിയുടേത് ചിരിക്കുന്ന മുഖമായിരുന്നു. ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തുടങ്ങുമ്പോള്‍ പിന്നില്‍ നിന്നുള്ള തള്ളലിലാണ് അബദ്ധത്തില്‍ മൈക്ക് മുഖ്യമന്ത്രിയുടെ ശരീരത്തില്‍ തട്ടിയത്.
മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തത് ആലപ്പുഴയിലെ അവലോകന യോഗത്തിനു മുമ്പ് ചാനലുകള്‍ മത്സരിച്ച് വാര്‍ത്തയാക്കിയിരുന്നു. ഗസ്റ്റ് ഹൗസിലുണ്ടായിരുന്ന മുഖ്യമന്ത്രി സ്വാഭാവികമായും അത് കണ്ടു കാണണം. അതിനിടയിലാണ് നെഞ്ചില്‍ ചാനല്‍ മൈക്കിന്റെ കുത്തേറ്റത്. ഇതിന്റെ തലേന്ന് ഡല്‍ഹി കേരള ഹൗസില്‍ മുഖ്യമന്ത്രി താമസിച്ചിരുന്ന മുറിക്ക് പുറത്ത് കത്തിയുമായി എത്തിയ ഒരാള്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. അതു കൊണ്ടു തന്നെ മുഖ്യമന്ത്രിക്ക് ഇനി സുരക്ഷ വര്‍ധിപ്പിക്കും.
ഉമ്മന്‍ ചാണ്ടി എന്ന മട്ടിലാണ് മാധ്യമങ്ങള്‍ ഇപ്പോഴും പിണറായിയെ കാണുന്നത്. താന്‍ അത്തരക്കാരനല്ലെന്ന് പിണറായി ഇതിനകം പല തവണ വ്യക്തമാക്കിയതാണ്. മാധ്യമങ്ങളെ കൈയിലെടുത്ത് മുന്നോട്ട് പോകാന്‍ പിണറായി ഉദ്ദേശിച്ചിട്ടില്ല. ഒരിക്കലും അത്തരമൊരു മനോഭാവം അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. മൈക്കിടി തുടര്‍ന്നാല്‍ നഷ്ടം മാധ്യമങ്ങള്‍ക്ക് മാത്രമായിരിക്കും. മുഖ്യമന്ത്രിയെ ഒരിക്കലും അവര്‍ക്ക് കാണാന്‍ കഴിഞ്ഞില്ലെന്ന് വരും. മാധ്യമങ്ങള്‍ സെറ്റ് ചെയ്യുന്ന അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് ചെങ്ങന്നൂര്‍ തെരഞ്ഞടുപ്പ് തെളിയിച്ചതാണ്.
https://www.facebook.com/Malayalivartha



























