മുനമ്പം തീരത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം

കൊച്ചി മുനമ്പം തീരത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് മൂന്നു പേർ മരിച്ചു. അഞ്ചുപേരെ കാണാനില്ല. അതേസമയം കടലില്‍ ഒഴുകി നടന്ന 12 പേരെ മീൻ പിടിക്കാനെത്തിയ മറ്റ് ബോട്ടിലുള്ളവര്‍ രക്ഷപ്പെടുത്തി.
ഓഷ്യാന എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. കുളച്ചല്‍ സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. എന്നാൽ അപകടമുണ്ടാക്കിയ കപ്പലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ന് പുലര്‍ച്ചെ ഉൾക്കടലിലായിരുന്നു ആയിരുന്നു അപകടം. പതിനഞ്ച് ഓളം പേര്‍ ബോട്ടിലുണ്ടായതായാണ് വിവരം.
https://www.facebook.com/Malayalivartha



























