ദുരിതമനുഭവിക്കുന്നവരെ രക്ഷിക്കുന്നതിനായി അതിരാവിലെ മുതല്‍ കൂടുതല്‍ നടപടികള്‍; കര,നാവിക,വ്യോമ സേനകള്‍; 23 ഹെലികോപ്ടറുകള്‍; 450 ബോട്ടുകള്‍; തമിഴ്‌നാട്ടില്‍ നിന്ന് കൂടുതല്‍ ബോട്ടുകള്‍; മത്സ്യബന്ധന തൊഴിലാളികള്‍; രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം തയാര്‍

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ രക്ഷിക്കുന്നതിനായി ഇന്ന് അതിരാവിലെ മുതല്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനത്തിനു നാളെ മുതല്‍ 23 ഹെലികോപ്ടറുകള്‍ ലഭ്യമാകും. 450 ബോട്ടുകളും ഉപയോഗിക്കും. കേന്ദ്ര സര്‍ക്കാരിന്റെയും മല്‍സ്യൊഴിലാളികളുടെയും ബോട്ടുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണു നിലവിലെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് കൂടുതല്‍ ബോട്ടുകള്‍ എത്തിക്കും. ഇന്ന് പുലര്‍ച്ചെയോടെ ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ ഏകോപിതമായ പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്. ഒറ്റപ്പെട്ടുപോയവരെ ഇന്നു തന്നെ ഒഴിപ്പിക്കാനായിരുന്നു കരുതിയത്.എന്നാല്‍ അതു പൂര്‍ണമായില്ല. അവരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനാണ് ഇപ്പോഴത്തെ ശ്രമം. രക്ഷപ്പെടുത്തിയവരെ പാര്‍പ്പിക്കാനുള്ള സ്ഥലങ്ങള്‍ കലക്ടര്‍മാര്‍ കണ്ടെത്തണം. പത്തനംതിട്ടയിലെ വിവിധ ഭാഗങ്ങളിലും ആലുവയിലും വെള്ളിയാഴ്ച മുതല്‍ കൂടുതല്‍ ബോട്ടുകള്‍ എത്തിക്കും. വെള്ളിയാഴ്ച തന്നെ എല്ലാവരെയും രക്ഷിക്കണം.
എറണാകുളം ജില്ലയില്‍ 2500 പേരെയും പത്തനംതിട്ടയില്‍ 550 പേരെയും ഇന്ന് രക്ഷപ്പെടുത്തി. റാന്നിയില്‍ നല്ല രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്. ദുരന്തം നിലവില്‍ നിയന്ത്രണ വിധേയമാണ്. വെള്ളപ്പൊക്കം കൂടുതലുള്ള ഇടങ്ങളില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കു ചുമതല നല്‍കി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. അവര്‍ അതില്‍ നിന്നു പിന്തിരിയണം. ഇത്തരം പ്രചാരണങ്ങളെ തിരിച്ചറിഞ്ഞു കുടുങ്ങാതിരിക്കാന്‍ ആളുകള്‍ ജാഗ്രത കാണിക്കണം. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും മുഖ്യമന്ത്രി പറഞ്ഞു. ഫണ്ട് കണ്ടെത്തുന്നതിനാണ് മദ്യത്തിന്റെ തീരുവ കൂട്ടിയത്. കേന്ദ്രമന്ത്രി ആവശ്യമുള്ളതെല്ലാം നല്‍കുന്നുണ്ട്. കൂടുതല്‍ നേവി യുണിറ്റുകളും ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ അഞ്ച് ടീമുകള്‍ കൂടി വേണം. ഇന്നു രാവിലെ പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവരുമായി സംസാരിച്ചിരുന്നു. അവര്‍ പൂര്‍ണപിന്തുണയാണു നല്‍കിയതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
https://www.facebook.com/Malayalivartha



























