കാളികാവില്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയ പാലത്തിനു പകരമായി സൈന്യം നിര്‍മ്മിച്ച പാലം ഉരുള്‍പൊട്ടലില്‍ തകര്‍ന്നു, മാളിയേക്കല്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് വെന്തോടന്‍ പടിയുമായി ബന്ധപ്പെടാനുള്ള ഏകമാര്‍ഗം അടഞ്ഞു

കാളികാവ് മുത്തന്‍ തണ്ടില്‍ സൈന്യം നിര്‍മിച്ച പാലം തകര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ഉരുള്‍പൊട്ടലിലാണ് സേന നിര്‍മിച്ച പാലവും തകര്‍ന്നത്. ഒരാഴ്ച മുമ്പുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയ പാലത്തിന്റെ സ്ഥാനത്ത് കോയമ്പത്തൂര്‍ ആര്‍ട്ടിലറി വിഭാഗത്തിലെ സൈനികര്‍ എത്തിയാണ് താല്‍കാലിക പാലം നിര്‍മിച്ചത്.
എന്നാല്‍, ഈ പാലത്തിനും മലവെള്ളപ്പാച്ചിലിനെ അതിജീവിക്കാനായില്ല. ഇതോടെ മാളിയേക്കല്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് വെന്തോടന്‍ പടിയുമായി ബന്ധപ്പെടാനുള്ള ഏകമാര്‍ഗം അടഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























