പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി ദിലീപ് ; അവശ്യ മരുന്നുകള്‍ നല്‍കിയതിന് പിന്നാലെ ദുരിതബാധിത മേഖലകളില്‍ നേരിട്ടെത്തി ഭക്ഷണ സാമഗ്രികൾ വിതരണം ചെയ്തു

പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി നടന്‍ ദിലീപ്. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ഒരു ലക്ഷം രൂപയുടെ അവശ്യ മരുന്നുകള്‍ നല്‍കിയതിന് പിന്നാലെയാണ് ദുരിതബാധിത മേഖലകളില്‍ നേരിട്ടെത്തി ഭക്ഷണ സാമഗ്രികൾ വിതരണം ചെയ്‌തത്.
പ്രളയക്കെടുതിയില്‍ ചാലക്കുടി താലൂക്ക് ആശുപത്രിയുടെ ഫാർമസിയിലും കാരുണ്യ ഫാർമസിയിലുമായി മൂന്നു കോടി രൂപയുടെ മരുന്നുകൾ സ്റ്റോക്ക് ഉണ്ടായിരുന്നത് പ്രളയത്തിൽ നശിച്ചിരുന്നു. പത്ത് കോടി രൂപയുടെ നാശനഷ്ടങ്ങളാണ് ആശുപത്രിയിലുണ്ടായത്. മരുന്നുകൾ, ദിലീപിന്റെ ഉമടസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്ററിലെത്തി ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി ശിവദാസന്‍ ഏറ്റുവാങ്ങി. മറ്റു സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ദിലീപ് മരുന്നുകൾ വിതരണം ചെയ്തു.
https://www.facebook.com/Malayalivartha























