ഗംഗയുടെ പുനർജന്മത്തിന് ഇരുപതോ മുപ്പതോ വര്‍ഷങ്ങളെടുക്കും ; ഗംഗാനദി ശുദ്ധീകരിക്കാന്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ നല്‍കിയത് 22.5 കോടി

ഗംഗ നദിയെ ശുദ്ധീകരിക്കാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ ഇതുവരെ നല്‍കിയത് 22.5 കോടി രൂപ. നമാമി ഗംഗ പദ്ധതിയിലേക്കാണ് ജര്‍മ്മന്‍ സര്‍ക്കാര്‍ പണം നല്‍കിയിരിക്കുന്നത്. ഗംഗയെ ശുദ്ധീകരിക്കാനായി അഞ്ച് വര്‍ഷത്തേയ്ക്ക് മാറ്റിവെച്ചിരിക്കുന്ന തുക 3 ബില്യണ്‍ ഡോളറാണ്.
ഗംഗയിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പത്തോളം മാലിന്യ സംസ്‌കരണ പ്ലാന്റുകളും സജ്ജീകരിച്ചിട്ടുണ്ട്. ഡോ ജസ്പര്‍ വീക്ക് ആണ് ഇക്കാര്യം അറിയിച്ചത്. 2015 മുതലാണ് ഗംഗ നവീകരണം ആരംഭിച്ചത്. ജര്‍മ്മന്‍ സര്‍ക്കാരുമായി ചേര്‍ന്ന് ഗംഗയെ ശുദ്ധീകരിക്കാനുള്ള കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഒപ്പുവച്ചത്. കണക്കുകൾ അനുസരിച്ച് ദിനം പ്രതി ഗംഗയില്‍ ഒരു ബില്യണ്‍ ലിറ്റര്‍ മാലിന്യങ്ങള്‍ തള്ളുന്നു.
ഗംഗയെ പഴയതുപോലെ ആക്കാന്‍ ഇരുപതോ മുപ്പതോ വര്‍ഷങ്ങളെടുക്കും. ജര്‍മ്മന്‍ സര്‍ക്കാരിന്റെ ശ്രമഫലമായി റിനെ നദി ശുദ്ധീകരിച്ചിരുന്നു. ഇതിനായി മുപ്പത് വര്‍ഷമെടുത്തു. 45 ബില്യണ്‍ ഡോളറാണ് ഇതിനായി ചിലവാക്കിയ തുക.
https://www.facebook.com/Malayalivartha























