സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പർ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ലക്ഷങ്ങള്‍ പിരിച്ചു; ദുരിതാശ്വാസ ക്യാമ്പിന്റെ പേരിൽ സിപിഎം നഗരസഭ കൗണ്‍സിലർ അനധികൃത പണപ്പിരിവ് നടത്തിയതായി ആരോപണം

സംസ്ഥാനം പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുമ്പോൾ പ്രളയക്കെടുതിയുടെ പേരിൽ സിപിഎം തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍ അനധികൃത പണപ്പിരിവ് നടത്തിയതായിആരോപണം. തൃക്കാക്കര കരുണാലയം ദുരിതാശ്വാസ ക്യാമ്പിന്റെ പേരിൽ സിപിഎം നഗരസഭ കൗണ്‍സിലര്‍ സിഎ നിഷാദ് അബ്‌ദുൾ ഖാദർ സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പർ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ലക്ഷങ്ങള്‍ നേടിയതായാണ് ആരോപണം.
നിഷാദ് കരുണാലയം റിലീഫ് ക്യാമ്പ് എന്ന പേരില്‍ പ്രദേശത്തെ വ്യവസായികളെയും മറ്റും ഉള്‍പ്പെടുത്തിയ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടായേക്കി അത് വഴി നിഷാദ് സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പങ്ക് വെയ്ക്കുകയും, അക്കൗണ്ടിലേക്ക് ആളുകളോട് പണം ഇടാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു എന്നാണ് ആരോപണം.
അനധികൃത പണപ്പിരിവിനെതിരെ തൃക്കാക്കര സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ മാഹിന്‍കുട്ടിയാണ് മുഖമന്ത്രിക്കും എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്കും പരാതി നല്‍കിയിരിക്കുന്നത്. നൗഷാദ് അക്കൗണ്ട് വഴിയും നേരിട്ടുമായി ലക്ഷങ്ങളുടെ പണപ്പിരിവ് നടത്തിയെന്നാണ് പരാതിക്കാരന്റെ ആരോപണം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാനെന്ന പേരില്‍ പണപ്പിരിവിനായി 19 നാണ് നിഷാദ് വാട്ട്സ്‌ആപ്പ് ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നത്. ഗ്രൂപ്പിലേക്ക് ബാങ്ക് ഓഫ് ബറോഡയുടെ വാഴക്കാല ബ്രാഞ്ചിന്റെ സ്വന്തം പേരിലുള്ള ചെക്ക് ലീഫ് നല്‍കികൊണ്ടാണ് നിഷാദ് പണം പിരിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആര്‍ക്കും നേരിട്ട് പണം നല്‍കാമെന്നിരിക്കെ, സ്വന്തം അക്കൗണ്ടിലേക്ക് ഇന്റെര്‍നെറ്റ് ട്രാന്‍സ്ഫര്‍ വഴി പണം സ്വീകരിച്ചതിന് ശേഷം, ആ തുക താന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിക്കൊള്ളാം എന്നാണ് നിഷാദിന്റെ വാഗ്‌ദാനം.
https://www.facebook.com/Malayalivartha























