വീടിന്റെ വാതിൽ തുറന്നപ്പോൾ പാൽക്കാരൻ കണ്ടത് രക്തം തളംകെട്ടിക്കിടക്കുന്ന രംഗം; അകത്ത് കയറിയപ്പോൾ ചോരയിൽ കുളിച്ച് നാല് മൃതദേഹങ്ങൾ...

ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ. ഗുരുഗ്രാമിലെ ബ്രിജ്പുരയിലാണ് നാലുപേരെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുടുംബനാഥന്‍ മനീഷ് ഗൗര്‍ (25), അദ്ദേഹത്തിന്റെ അമ്മ ഫൂല്‍ വതി (62), ഭാര്യ പിങ്കി (24), മകള്‍ ഒരു വയസുകാരി ചാരു എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് വയസുകാരനായ അക്ഷയ് സംഭവ സമയത്ത് സ്കൂളിൽ ആയിരുന്നതിനാൽ രക്ഷപ്പെടുകയായിരുന്നു.
പാല്‍ക്കാരനാണ് ആദ്യം മൃതദേഹങ്ങള്‍ കാണുന്നത്. പാല്‍ കൊടുക്കാനായി വീട്ടിലെത്തിയ പാല്‍ക്കാരന്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന മൃതദേഹങ്ങളാണ് കണ്ടത്. ഇയാള്‍ ബഹളം വെച്ച് അയല്‍ വാസികളെ അറിയിക്കുകയായിരുന്നു. ഗ്രാമ മുഖ്യനാണ് വിവരം പോലീസില്‍ അറിയിച്ചത്. മനീഷിന്റേയും ഫൂല്‍ വതിയുടേയും മൃതദേഹങ്ങള്‍ ചോരയില്‍ കുളിച്ച് തറയിലാണ് കിടന്നിരുന്നത്. പിങ്കിയുടെ മൃതദേഹം മറ്റൊരു മുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കൈകളിലും കാലുകളിലും ആഴമേറിയ മുറിവുകളുണ്ട്. ചാരുവിന് ജീവനുണ്ടായിരുന്നുവെങ്കിലും ആശുപത്രിയില്‍ എത്തിച്ച് അല്പ സമയത്തിനുള്ളില്‍ മരണം സംഭവിച്ചു.
കുടുംബവുമായി അടുത്ത ബന്ധമുള്ളവരാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. വീട്ടില്‍ നിന്നും ശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നില്ലെന്ന് പോലീസ് അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. മൽപ്പിടുത്തം നടന്നതിന്റേയോ എതിര്‍പ്പുകള്‍ ഉണ്ടായതിന്റേയോ ലക്ഷണങ്ങള്‍ ഇല്ല. കുടുംബാംഗങ്ങളെ ബോധശൂന്യരാക്കിയ ശേഷം കൊലപ്പെടുത്തിയതാകാമെന്നും സംശയമുണ്ട്.
അതേസമയം ഭര്‍ത്താവിനേയും മാതാവിനേയും മകളേയും കൊലപ്പെടുത്തിയ ശേഷം പിങ്കി ആത്മഹത്യ ചെയ്തതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























