ഇടം കൈ ചെയ്യുന്നത് വലം കൈ അറിയരുത് ; പ്രളയം വിദേശത്ത് വിറ്റ് കാശാക്കുന്ന വ്യാജ പാസ്റ്റര്‍മാർക്കെതിരെ ആഞ്ഞടിച്ച് മലയാളി പെന്തകൊസ്ത് ഫ്രീ തിങ്കേഴ്‌സ്

കേരളംകണ്ട മഹാപ്രളയത്തിന് സമാനതകളില്ല. മരിച്ചവര്‍, രോഗികളായവര്‍, പരിക്കേറ്റവര്‍, എല്ലാം നശിച്ചവര്‍...പ്രളയം അവശേഷിപ്പിക്കുന്നത് തീരാ വേദനകളാണ്. കേരളം എല്ലാംമറന്ന് ഒന്നിച്ചുനിന്നപ്പോള്‍ പ്രളയം വിറ്റ് കാശാക്കാന്‍ വിവിധ സംഘടനകള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം നല്‍കാതെ സ്വന്തം നിലയില്‍ പണപ്പിരിവ് നടത്തി കീശ വീര്‍പ്പിക്കാന്‍ ഒരുങ്ങി ചില പെന്തകൊസ്റ്റ് സംഘടനാ നേതൃത്വങ്ങള്‍ രംഗത്ത് വന്നു എന്ന് ആരോപണം.
വിദേശത്തും സ്വദേശത്തും പണപ്പിരിവുകള്‍ നടത്തി തുച്ഛമായ സംഭാവന സഭയിലുള്ളവര്‍ക്ക് കൊടുക്കുകയും ബാക്കി സംഘടനാ തലപ്പത്തുള്ളവര്‍ സ്വന്തമാക്കുന്നു എന്നും ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ സര്‍ക്കാര്‍ ഗൗരവത്തോടെയുള്ള ഇടപെടല്‍ നടത്തണമെന്നും ആവശ്യം ഉയരുന്നു.
പോര്‍ച്ചുഗല്‍ സന്ദര്‍ശന വേളയില്‍ കാഞ്ഞിരപ്പള്ളിയില്‍ സുനാമി കയറിയടിച്ചു ധാരാളം വീടുകള്‍ നഷ്ടപ്പെട്ടെന്നറിയിച്ചതിന്‍ പ്രകാരം ഒരു ദിവസത്തെ ഞായറാഴ്ചത്തെ സ്‌തോത്രകാഴ്ച പണമായ 25 ലക്ഷം രൂപയ്ക്കുള്ള യൂറോ കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് നല്‍കിയെന്നും. അത് അവര്‍ പോര്‍ച്ചുഗല്‍ സഭയുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു എന്നും വാദം ഉയരുന്നു.
പ്രളയം കഴിഞ്ഞു ചെങ്ങന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടന പാണ്ടനാട് ഉള്ള സഭയിലെ ആളുകളെ തിരിഞ്ഞു നോക്കിയില്ല എന്ന് ക്രൈസ്തവ നാദം എന്ന പത്രം പറയുന്നു. ചില ബൈബിള്‍ വാക്യങ്ങള്‍ കൂട്ടു പിടിച്ചു വന്‍ തട്ടിപ്പിന് ഒരുങ്ങുന്നതായാണ് സോഷ്യല്‍ മീഡിയയില്‍ പെന്തകോസ്തുകാര്‍ തന്നെ ഉയര്‍ത്തുന്ന ആരോപണം. അതില്‍ പ്രധാനം ഇടം കൈ ചെയ്യുന്നത് വലം കൈ അറിയരുത് എന്ന വാക്യം ആണ്. അതിനാല്‍ എത്ര രൂപ നല്‍കി എന്ന് അണികളും സാധാരണ പറയില്ല. അതാണ് ഇക്കൂട്ടര്‍ക്കുള്ള വിജയവും. മലയാളി പെന്തകൊസ്ത് ഫ്രീ തിങ്കേഴ്‌സ് (എംപി.എഫ്.ടി) എന്ന പ്രസിദ്ധ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുകയാണ്.
https://www.facebook.com/Malayalivartha























