ഇടുക്കി ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ സ്ഥലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ സര്‍ക്കാര്‍ സര്‍ക്കുലര്‍ അട്ടിമറിക്കാന്‍ വമ്പന്‍മാര്‍; നിര്‍മ്മാണം നിരോധിച്ച സര്‍ക്കുലര്‍ റദ്ദാക്കാന്‍ നീക്കം

ഇടുക്കി ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ സ്ഥലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ സര്‍ക്കാര്‍ സര്‍ക്കുലര്‍ അട്ടിമറിക്കാന്‍ ഇടുക്കിയെ ഇന്നത്തെ അവസ്ഥയിലാക്കിയ സമ്പന്നര്‍ ഹൈക്കോടതി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളെ സമീപിക്കാന്‍ ഒരുങ്ങുന്നു.
ഇടുക്കിയില്‍ ജനിച്ചു വളര്‍ന്ന സാധാരണക്കാരെ മരണത്തിലേക്ക് തള്ളിവിടുന്ന നടപടിയാണ് സര്‍ക്കാരിന്റെ ധീരമായ നടപടിയിലൂടെ ഇല്ലാതായത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞാല്‍ അത് ബുദ്ധിമുട്ടാകുമെന്ന് മനസിലാക്കിയ ഇതര ജില്ലക്കാരാണ് സര്‍ക്കുലര്‍ തടയാന്‍ അരയും തലയും മുറുക്കി രംഗത്തുള്ളത്. ഇവരില്‍ ഇടുക്കി ജില്ലക്കാരായി ആരും തന്നെയില്ല. സര്‍ക്കുലര്‍ ഇറക്കാതിരിക്കാന്‍ അവര്‍ കഴിയുന്ന വിധത്തിലൊക്കെ പരിശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.
വലിയ ദുരന്ത സാധ്യതയാണ് ഇടുക്കിയിലെ ചില മേഖലകളിലുള്ളത്. അത്തരം സ്ഥലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനം തടത്താനാവില്ലെന്ന് ആദ്യം തീരുമാനിച്ചത് പിണറായി വിജയന്‍ തന്നെയാണ്. സര്‍ക്കുലര്‍ ഇറക്കിയത് റവന്യു വകുപ്പാണെങ്കിലും അതിന്റെ ശില്പി മുഖ്യമന്ത്രിയാണ്. ദേവികുളം എം എല്‍ എ യുടെയും പാര്‍ട്ടിയുടെയും ശക്തമായ എതിര്‍പ്പ് മറികടന്നാണ് മുഖ്യമന്ത്രി ഇങ്ങനെയൊരു തീരുമാനമെടുത്തത്. എന്നാല്‍ അക്കാര്യങ്ങളെല്ലാം രഹസ്യമായിരുന്നു. റവന്യു മന്ത്രി പോലും സര്‍ക്കുലറിന്റെ വിശദാംശങ്ങള്‍ അറിഞ്ഞിരുന്നില്ല.
ഇതേ സര്‍ക്കുലര്‍ ഉപയോഗിച്ചാണ് പിണറായി വിജയന്‍ നിയമസഭയില്‍ വി എസിനെ നേരിട്ടത്. താന്‍ മൂന്നാറില്‍ നടത്തിയ കാര്യങ്ങള്‍ അക്കമിട്ട് നിരത്തി ആളാകാന്‍ വി എസ് ശ്രമിച്ചപ്പോഴാണ് നിയമസഭയില്‍ തന്റെ സര്‍ക്കുലര്‍ പിണറായി ആദ്യാവസാനം ഉയര്‍ത്തി കാണിച്ചത്. ഇടുക്കിയില്‍ എല്ലായിടത്തും ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്നും അതിനാല്‍ നിര്‍മ്മാത്ത പ്രവര്‍ത്തനങ്ങള്‍ തടഞ്ഞാല്‍ ജില്ലയില്‍ ജനജീവിതം പോലും സാധ്യമല്ലാതാകുമെന്നാണ് നിക്ഷിപ്ത താത്പര്യക്കാരുടെ വാദം. ഇത്തരമൊരു വാദവുമായി കോടതിയെ സമീപിക്കുകയാണെങ്കില്‍ അത് ഒരു പക്ഷേ സാധിച്ചു കിട്ടാന്‍ സാധ്യതയുണ്ട്.
സര്‍ക്കാര്‍ സര്‍ക്കുലറിനെ ചിലരെങ്കിലും സംശയിക്കാനുള്ള കാരണവും ഇതുതന്നെയാണ്. വേണ്ടത്ര പഠനങ്ങള്‍ കൂടാതെയാണ് സര്‍ക്കാര്‍ ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. കസ്തൂരി രംഗനും മാധവ് ഗാഡ്ഗിലും മുന്നോട്ടു വച്ച കാര്യങ്ങള്‍ തന്നെയാണ് സര്‍ക്കുലറിലുള്ളത്. എന്നിരുന്നാലും ഇത്തരമൊരു സര്‍ക്കുലര്‍ സദുദ്ദേശത്തോടെ ഇറക്കിയെന്നു വേണം കരുതാന്‍. കാരണം സര്‍ക്കാരിന് വേണമെങ്കില്‍ ദുരന്തങ്ങളെല്ലാം കണ്ട് വെറുതെയിരിക്കാമായിരുന്നു. എല്‍ ഡി എഫ് സര്‍ക്കാരായതു കൊണ്ട് മാത്രമാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറങ്ങിയത്.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനെ കുറിച്ച് പഠിക്കാന്‍ ഒരു വിദഗ്ദ്ധ സമിതിയെ ഉടന്‍ നിയോഗിക്കുമെന്നാണ് കേള്‍ക്കുന്നത്. ഇടുക്കിയിലെ എല്ലാ പ്രദേശങ്ങളിലും ജനവാസം നിരോധിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. അതു കൊണ്ടു തന്നെ ഒരു പഠനം അത്യന്താപേക്ഷിതമാണ്. അതിനു മുമ്പ് ഇത്തരമൊരു തീരുമാനം എടുത്താല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാനുള്ള സാധ്യത ഏറെയാണ്.
https://www.facebook.com/Malayalivartha























