17വയസുള്ള പ്ലസ് ടുകാരിയെ കണ്ടതോടെ ഭാര്യയെയും അഞ്ച് മക്കളെയും വേണ്ട; തന്നെ അനുസരിച്ചില്ലെങ്കില്‍ വിദേശത്തുള്ള ഭര്‍ത്താവിന്റെ ബിസിനസ് നഷ്ടത്തിലാകുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ സ്വന്തമാക്കാൻ വ്യാജ സിദ്ധൻ പീഡനത്തിനിരയാക്കിയത് 17കാരിയുൾപ്പെടെ അമ്മയെയും,ആറ്, നാല് വയസുള്ള പെണ്‍കുട്ടികളെയും! കരിപ്പൂരിൽ വ്യാജസിദ്ധൻ കാരണം താറുമാറായത് ഒരു കുടുംബം മുഴുവൻ

സിദ്ധന്‍ ചമഞ്ഞ് യുവതിയെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി ചൂഷണം ചെയ്ത സംഭവത്തില്‍ പ്രവാസിയുടെ ഭാര്യയെ പീഡിപ്പിച്ച വ്യാജ സിദ്ധന്റെ സഹായിയെ ഉടൻ പിടികൂടുമെന്ന് കൊണ്ടോട്ടി പൊലീസ്. ഇരുപത് ദിവത്തോളം വീട്ടമ്മയും 17 കാരിയായ മകളും സിദ്ധന്റെയും സഹായിയുടെയും പീഡനത്തിന് ഇരയായെന്ന് സ്ഥികരീകരിച്ചതായും പൊലീസ് പറഞ്ഞു.
കരിപ്പൂര്‍ സ്വദേശിയായ വീട്ടമ്മയെയും മൂന്ന് മക്കളെയും 20 ദിവസത്തോളം കാണാതായ സംഭവത്തിലാണ് വ്യാജ സിദ്ധൻ അബ്ദുറഹ്മാൻ അറസ്റ്റിലായത്. പ്രതിയായ പുളിയംപറമ്പ് എം.കെ. അബ്ദുറഹ്മാനെന്ന 36 കാരന് അഞ്ച് മക്കളും ഭാര്യയും ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കരിപ്പൂരിലെ വീട്ടമ്മയെയും 17, ആറ്, നാല് വയസുള്ള പെണ്‍കുട്ടികളെയും കഴിഞ്ഞ ഏപ്രില്‍ 30 മുതല്‍ മേയ് 21 വരെ കാണാതായ കേസിലാണ് ഇയാളെ പിടികൂടിയത്. യുവതിയുടെ 17 വയസുള്ള മകളെ വിവാഹം കഴിക്കുന്നതായി ദിവ്യദര്‍ശനം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് കഴിഞ്ഞ ഏപ്രില്‍ 30ന് യുവതിയെയും കുട്ടികളെയും ഇയാൾ തട്ടിക്കൊണ്ടു പോയത്.
യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണെന്ന് മനസിലാക്കിയായിരുന്നു സിദ്ധന്റെ ഇടപെടലുകളെന്ന് പൊലീസ് കൂട്ടിച്ചേർത്തു. ഇയാളുടെ അനുയായിയും തിരുവനന്തപുരം ഐടി പാർക്കിൽ ജീവനക്കാരനുമായ ആളുടെ സഹായത്തോടെയാണ് ഇവരെ കടത്തിയത്. ഒളിവില്‍ താമസിപ്പിച്ച കാലയളവില്‍ സിദ്ധനും അനുയായിയും യുവതിയെയും മകളെയും നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇക്കാര്യം വ്യക്തമായതോടെയാണ് സിദ്ധന്റെ സഹായിക്ക് വേണ്ടി പൊലീസ് വലവിരിച്ചത്.
തന്നെ അനുസരിച്ചില്ലെങ്കില്‍ വിദേശത്തുള്ള ഭര്‍ത്താവിന്റെ ബിസിനസ് നഷ്ടത്തിലാവുമെന്നും യുവതിക്ക് മാറാരോഗങ്ങള്‍ വരുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് സിദ്ധൻ ലൈംഗിക പീഡനം നടത്തിയിരുന്നതെന്ന് യുവതി നേരത്തെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
പ്രതിയുടെ പേരില്‍ കരിപ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ മറ്റൊരു കേസ് അന്വേഷണത്തിലിരിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. 2016 ൽ സിദ്ധന്റെ ചതിയിൽപ്പെട്ട യുവതിയാണ് കേസിലെ പരാതിക്കാരിയെന്നാണ് വിവരം. പീഡന വിവരങ്ങള്‍ പുറത്തായതോടെ നാടുവിട്ട പ്രതി അജ്മീര്‍, കൊല്ലം, കാസര്‍ക്കോട്, നാഗൂര്‍, മുത്തുപ്പേട്ട, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്നു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊണ്ടോട്ടിയില്‍നിന്ന് പിടികൂടാൻ കഴിഞ്ഞതെന്നും പൊലീസ് പറഞ്ഞു.
കൊണ്ടോട്ടി കേന്ദ്രീകരിച്ചാണ് അബ്ദുറഹ്മാൻ സിദ്ധൻ നാലുവർഷം മുമ്പുവരെ തട്ടിപ്പുകൾ നടത്തിയിരുന്നത്. എല്ലാമാസവും സ്വന്തം വീട്ടിൽ പ്രത്യേക പ്രാർത്ഥനാ ചടങ്ങ് നടത്തി സമീപത്തെ വീട്ടമ്മമാരുടെയും യുവതികളുടെയും രോഗങ്ങൾ ചികിത്സിക്കുകയായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ ഒരു യുവതിയെ ചികിത്സിച്ച് പീഡിപ്പിച്ചത് പുറംലോകം അറിഞ്ഞതോടെയാണ് കൊണ്ടോട്ടിയിൽ നിന്ന് കരിപ്പൂരിലേക്ക് ഇയാൾ താമസം മാറിയത്.
കരിപ്പൂരിലും വ്യാജ ചികിത്സയും തട്ടിപ്പും തുടർന്ന അബ്ദുറഹ്മാൻ പ്രവാസിയുടെ ഭാര്യയെ തന്ത്ര പൂർവം വലയിലാക്കുകയായിരുന്നു. വയറുവേദനയ്ക്ക് പ്രതിയുടെ സമീപം ചികിത്സയ്ക്കെത്തിയ വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങൾ ഇയാൾ പകർത്തിയിരുന്നു. തുടർന്ന് വീട്ടിൽ നിത്യ സന്ദർശകനായ സിദ്ധൻ വീട്ടമ്മയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടമ്മയുടെ പതിനേഴുകാരിയായ മകളെയും ഇയാൾ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇയാളുടെ അനുയായിയെ ഉടൻ പിടികൂടുമെന്നും കൊണ്ടോട്ടി പൊലീസ് പറഞ്ഞു.
പ്രതിക്കെതിരെ പോക്‌സോ വകുപ്പനുസരിച്ച് തട്ടിക്കൊണ്ടുപോവല്‍, ഭീഷണിപ്പെടുത്തല്‍, മനുഷ്യക്കടത്ത്, മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തല്‍ തുടങ്ങിയവയ്ക്കും കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























