സര്‍ക്കാര്‍ ഇപ്പോള്‍ രാജമാണിക്യത്തിനൊപ്പം; പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല സര്‍ക്കാര്‍ രാജമാണിക്യത്തിന് നല്‍കിയതോടെ രാജമാണിക്യം വീണ്ടും സര്‍ക്കാരിന് പ്രിയങ്കരന്‍

ഇടക്കാലത്ത് സര്‍ക്കാരിന്റെ അനിഷ്ടത്തിന് പാത്രമായ ഐഎഎസ് ഉദ്യോഗസ്ഥന്‍ എം ജെ രാജമാണിക്യം വീണ്ടും സര്‍ക്കാരിന് പ്രിയപ്പെട്ടവനാവുന്നു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയും സര്‍ക്കാര്‍ രാജമാണിക്യത്തിനാണ് നല്‍കിയത്.
സര്‍ക്കാര്‍ ഇപ്പോള്‍ രാജമാണിക്യത്തിനൊപ്പമാണ്. വിദേശ കമ്പനികളുടെ കൈവശമിരിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാനുള്ള സ്പഷ്യല്‍ ഓഫീസറായി രാജമാണിക്യത്തെ നിയമിച്ചത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ്. അടൂര്‍ പ്രകാശായിരുന്നു അന്ന് റവന്യുമന്ത്രി. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഒരു ഉത്തരവാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചലനമുണ്ടാക്കിയത്. സംസ്ഥാനത്ത് ഏക്കര്‍കണക്കിന് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികളുടെ കൈവശമിരിക്കുന്നു എന്നായിരുന്നു കമ്മീഷന്റെ അന്വേഷണ വിഷയം.
കമ്മീഷന്റെ ജുഡീഷ്യല്‍ അംഗമായിരുന്ന ആര്‍.നടരാജന് ലഭിച്ച ഒരു പരാതിയില്‍ നിന്നായിരുന്നു തുടക്കം. ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈവശം വച്ച് അനുഭവിക്കുന്നു എന്നായിരുന്നു പരാതി. അതിന് മുമ്പും അത്തരമൊരു പരാതി കമ്മിഷന് ലഭിച്ചിരുന്നു. കോട്ടയം മുണ്ടക്കയത്തെ വളളിയങ്കാവ് ദേവീക്ഷേത്രത്തിലേക്കുള്ള റോഡ് ടി ആര്‍ & ടി എന്ന കമ്പനി അടച്ചു എന്നായിരുന്നു പരാതി. അന്ന് കമ്മീഷന്റെ ഐ ജിയായിരുന്നു എസ്.ശ്രീജിത്ത്. കമ്മീഷന്‍ അദ്ദേഹത്തിന് അന്വേഷണ ചുമതല നല്‍കി. സംഭവം സത്യമാണെന്നും സര്‍ക്കാര്‍ ഭൂമിയിലാണ് സ്വകാര്യ കമ്പനി ഗേറ്റിട്ടതെന്നും ശ്രീജിത്ത് റിപ്പോര്‍ട്ട് നല്‍കി. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ ഭൂമി കൈവശം വച്ച് അനുഭവിക്കുന്നതിനെ കുറിച്ച് അന്വേഷണം നടത്തിയത്. ഏക്കര്‍ കണക്കിന് ഭൂമി സ്വകാര്യ വ്യക്തികള്‍ കൈവശം വച്ച് അനുഭവിക്കുകയാണെന്ന് കമ്മീഷന്‍ കണ്ടെത്തി.
തുടര്‍ന്ന് രാജമാണിക്യത്തെ സ്പഷ്യല്‍ ഓഫീസറായി സര്‍ക്കാര്‍ നിയോഗിച്ചു. രാജമാണിക്യം ശ്രീജിത്ത് കണ്ടെത്തിയ കാര്യങ്ങള്‍ ശരിവച്ചു. അപ്പോള്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ആദന്‍ ധീരന്‍മാര്‍ എന്ന് ഭാവിക്കുന്ന സിപിഐക്കാണ് റവന്യു വകുപ്പ് കിട്ടിയത്. അവര്‍ ആദ്യം സര്‍ക്കാര്‍ അഭിഭാഷകയായ സുശീല ഭട്ടിനെ മാറ്റി. സുശീലാ ഭട്ടിനെ നിയമിച്ചത് വി എസ് സര്‍ക്കാരാണ്. ഉമ്മന്‍ ചാണ്ടി വന്നിട്ടും ഭട്ടിനെ മാറ്റിയില്ല. സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കണമെന്ന കാര്യത്തില്‍ കര്‍ക്കശ നിലപാടാണ് ഭട്ട് പിന്തുടരുന്നത്. അത് കാരണമാണ് അവരെ ഇടത് സര്‍ക്കാര്‍ മാറ്റിയത്. ഇത് വിവാദമായി.
പിന്നീട് ഹാരിസണ്‍ മലയാളം എന്ന സ്വകാര്യ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി, സ്പഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ ഉത്തരവ് റദ്ദാക്കി. അതോടെ രാജമാണിക്യത്തെ സര്‍ക്കാര്‍ പൊക്കി. അപ്രധാന തസ്തികയിലേക്ക് മാറ്റി. സര്‍ക്കാര്‍ ഇഛിച്ചതും രോഗി ഇച്ഛിച്ചതും പാല്‍. അതോടെ സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാനുള്ള പദ്ധതികള്‍ പാളി.
എന്നാല്‍ ഹൈക്കോടതി ഉത്തരവിനെതിരെ ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. സ്പഷ്യല്‍ ഓഫീസറുടെ നടപടിയെ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. അതായത് ഒടുവില്‍ സര്‍ക്കാര്‍ രാജമാണിക്യത്തെ അംഗീകരിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha























