ഭർത്താവ് ജോലിക്ക് പോയ സമയത്ത് വീട്ടിൽ കയറിവന്നത് ആക്രിക്കച്ചവടക്കാർ... പേടിച്ചരണ്ട് ഭർത്താവിനെ വിളിച്ച് തന്നെ ചിലർ ആക്രമിക്കാൻ ശ്രമിക്കുന്നെന്ന് പറഞ്ഞയുടൻ കോൾ കട്ടായി: കേട്ടപാതി കേൾക്കാത്തപാതി വീട്ടിലേയ്ക്ക് ഓടിയെത്തിയ മനു കണ്ടത് ഭക്ഷണവും, പാത്രങ്ങളും ചിതറിക്കിടക്കുന്നു! രണ്ടര വയസുകാരനെയും,ഭാര്യയേയും കാണാനില്ല - പട്ടാപ്പകല്‍ നടന്ന തട്ടിക്കൊണ്ടുപോകലിനൊടുവിൽ ഭാര്യയുടെ ഫോണിൽ നിന്നും ഭർത്താവിന് അയച്ചത് കഴുത്ത് മുറിച്ച നിലയിലുള്ള ചിത്രങ്ങൾ

പട്ടാപ്പകൽ വീട് ആക്രമിച്ച് അമ്മയേയും കുഞ്ഞിനേയും കാറില്‍ തട്ടിക്കൊണ്ടുപോയി. ആക്രി കച്ചവടക്കാരാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. ഇതിന് പിന്നാലെ ഭാര്യയുടെ ഫോണിൽ നിന്നും ഭർത്താവിന് കഴുത്ത് മുറിച്ച നിലയിലുള്ള ചിത്രങ്ങൾ അയച്ചു. സംഭവത്തെ തുടര്‍ന്ന് കാണാതായ അമ്മയ്ക്കും കുഞ്ഞിനും വേണ്ടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ചിറ്റാരിക്കല്‍ വെള്ളടുക്കത്തെ ബൈക്ക് മെക്കാനിക്കായ മനുവിന്റെ ഭാര്യ നീനു(22), മകന്‍ ഹരികൃഷ്ണന്‍(3) എന്നിവരെയാണ് കാണാതായിരിക്കുന്നത്. ഇവരെ കണ്ടെത്താന്‍ ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസന്‍, കാഞ്ഞങ്ങാട് ഡി വൈ എസ് പി പി കെ സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെയായിരുന്നു സംഭവം.
ഒരു കാറിലെത്തിയ സംഘമാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന സമീപവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. ഇതുവഴി കടന്നുപോയ മുഴുവന്‍ വാഹനങ്ങളെ കുറിച്ചും പോലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. ചിറ്റാരിക്കാൽ പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും മനുവും വീട്ടിലെത്തിയിരുന്നു. വിവരമറിഞ്ഞ് ജില്ലാ പൊലീസ് ചീഫ് ഡോ.എ.ശ്രീനിവാസ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പി.കെ.സുധാകരൻ, വെള്ളരിക്കുണ്ട് സി.ഐ എം.സുനിൽകുമാർ ചിറ്റാരിക്കാൽ എസ്.ഐ. രഞ്ജിത് രവീന്ദ്രൻ എന്നിവർ സ്ഥലത്തെത്തി. പൊലീസ് അന്വേഷണം നടന്നു വരുന്നു. കണ്ണൂരിൽ നിന്നുള്ള ഡോഗ് സ്‌കോഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. കോട്ടയം സ്വദേശിനിയായ മീനുവും മനുവും തമ്മിൽ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. പട്ടാപ്പകല്‍ നടന്ന ഈ തട്ടിക്കൊണ്ടുപോകല്‍ സംഭവം നാടിനെ നടുക്കിയിരിക്കയാണ്. കാട്ടുതീ പോലെയാണ് നാട്ടില്‍ വാര്‍ത്ത പടര്‍ന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha























