സിസേറിയന്‍ ആയവരെ കണ്ടെത്തി ചാക്കിട്ട് പിടിക്കും... വാട്ടര്‍ ബര്‍ത്തിലൂടെയാകുമ്പോൾ സുഖപ്രസവം മാത്രമേ സംഭവിക്കൂ എന്ന് പറഞ്ഞ് വിശ്വസിപ്പിക്കും; വെള്ളത്തിലൂടെ വേദനയില്ലാതെ പ്രസവിപ്പിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തി യുവതി മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍; സംഭവം മലപ്പുറത്ത്...

അശാസ്ത്രീയമായി പ്രസവ ചികില്‍സ നല്‍കിയതിനെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പ്രകൃതി ചികിത്സകനെ പോലിസ് അറസ്റ്റ് ചെയ്തു. പറമ്പിലങ്ങാടി ഓട്ടുകരപ്പുറം മയ്യേരി വീട്ടില്‍ നസീമിന്റെ ഭാര്യ ഷഫ്‌ന(23)യാണ് മരിച്ചത്. ജനുവരി 18ന് മഞ്ചേരി ഏറനാട് ആശുപത്രിയോട് ചേര്‍ന്ന പ്രകൃതി ചികില്‍സാ കേന്ദ്രത്തിലായിരുന്നു സംഭവം.
മമ്പാട് തോട്ടിന്റക്കര അരിമ്പ്രക്കുന്ന് വീട്ടില്‍ ആബിര്‍ ഹൈദറിനെയാണ് മലപ്പുറം ഡിവൈ എസ് പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വെള്ളത്തിലൂടെ വേദനയില്ലാതെ പ്രസവം നടത്താമെന്ന് വിശ്വസിപ്പിച്ചാണ് ചികില്‍സ നല്‍കിയത്. പ്രസവത്തിനിടെ രക്ത സ്രാവമുണ്ടായി. പിന്നീട് വിദഗ്ദ്ധ ചികില്‍സ നല്‍കിയെങ്കിലും ഷഫ്‌നയെ രക്ഷിക്കാനായില്ല.
മൃതദേഹം പുറത്തെടുത്ത് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വീണ്ടും പരിശോധന നടത്തിയിരുന്നു. ആദ്യ ഒന്നും രണ്ടും പ്രസവങ്ങള്‍ സിസേറിയന്‍ ആയവരെ കണ്ടത്തെിയവാണ് ഇവര്‍ ചാക്കിടുന്നത്. വാട്ടര്‍ ബര്‍ത്തിലൂടെയാവുമ്ബോള്‍ സുഖപ്രസവം മാത്രമേ സംഭവിക്കൂവെന്നാണ് ഇവര്‍ വിശ്വസിപ്പിക്കുന്നത്. കുഞ്ഞിനെ വെള്ളത്തിലേക്ക് പ്രസവിപ്പിക്കുയാണ് ഇവരുടെ രീതി.പക്ഷേ ഇതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമുള്ളതായി ആധുനിക ശാസ്ത്രം അംഗീകരിക്കുന്നില്ല.
പക്ഷേ സാധാരണക്കാരന്റെ അഞ്ജത മുതലെടുത്ത് ഇത്തരം കേന്ദ്രങ്ങള്‍ തഴച്ചുവളരുകയാണ്. കേന്ദ്രത്തില്‍ ദൂരസ്ഥലങ്ങളില്‍ നിന്നാണ് രോഗികള്‍ എത്തിയിരുന്നതെന്ന് പറയുന്നു. സംസ്ഥാനത്തിന്റെ പലഭാഗത്തും ഇത്തരത്തിലുള്ള കേന്ദ്രങ്ങള്‍ തകൃതിയായി ലക്ഷങ്ങള്‍ കൊയ്തിട്ടും. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് മലപ്പുറം ഡി വൈ എസ് പി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
https://www.facebook.com/Malayalivartha























