ഇന്ന് ശ്രീകൃഷ്ണജയന്തി... ശോഭായാത്രകള്‍ ഒഴിവാക്കി നാമസങ്കീര്‍ത്തന യാത്രയും പ്രാര്‍ത്ഥനാ യജ്ഞവുമായി ബാലഗോകുലം ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷിക്കും

ശോഭായാത്രകള്‍ ഒഴിവാക്കി നാമസങ്കീര്‍ത്തന യാത്രയും പ്രാര്‍ത്ഥനാ യജ്ഞവുമായി ബാലഗോകുലം ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷിക്കും. ബാലദിനാഘോഷങ്ങള്‍ക്കായി ജനങ്ങള്‍ നല്‍കിയ സംഭാവനത്തുക പ്രളയദുരിതമനുഭവിക്കുന്ന കുട്ടികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് ബാലഗോകുലം അറിയിച്ചു. വൈപ്പിന്‍ അഴീക്കല്‍ രാജരാജേശ്വരി ക്ഷേത്രം, മുരിക്കിന്‍പാടം ജങ്ഷന്‍ എന്നിവിടങ്ങളില്‍നിന്ന് ആരംഭിക്കുന്ന നാമസങ്കീര്‍ത്തന യാത്രകള്‍ മല്ലികാര്‍ജുന ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനാ യജ്ഞത്തോടെ സമാപിക്കും.
അയോദ്ധ്യാപുരം മഹാവിഷ്ണു ക്ഷേത്രം, പ്രിയദര്‍ശിനി ശാസ്താക്ഷേത്രം എന്നിവിടങ്ങളില്‍നിന്ന് ആരംഭിക്കുന്ന നാമസങ്കീര്‍ത്തന യാത്രകള്‍ അയോദ്ധ്യാപുരം ശ്രീരാമ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനാ യജ്ഞത്തോടെ സമാപിക്കും. എളങ്കുന്നപ്പുഴ ശ്രീധര്‍മശാസ്താ ക്ഷേത്രം, പെരുമ്പിള്ളി ശ്രീരാമചന്ദ്ര ബാലഗോകുലം, അപ്പങ്ങാട് കടപ്പുറം, കാഞ്ഞിരക്കാട് ധര്‍മദൈവ ക്ഷേത്രം, ആറാട്ടുവഴി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ആറാട്ടുവഴി ബാലമുരുക ക്ഷേത്രം, ആറാട്ടുവഴി കടപ്പുറം വടക്ക്, ആശുപത്രിപ്പടി മാമ്പിള്ളി പാര്‍ത്ഥസാരഥി പ്രാര്‍ത്ഥനാലയം എന്നിവിടങ്ങളില്‍നിന്ന് ആരംഭിക്കുന്ന നാമസങ്കീര്‍ത്തന യാത്രകള്‍ സഹോദര നഗറില്‍ സംഗമിച്ച് എളങ്കുന്നപ്പുഴ ബാലഭദ്രാക്ഷേത്രത്തില്‍ പ്രാര്‍ത്ഥനാ യജ്ഞത്തോടെ സമാപിക്കും.
വെളിയത്താംപറമ്പ് കടപ്പുറം, കൊച്ചമ്പലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, നായരമ്പലം ധര്‍മശാസ്താക്ഷേത്രം, നായരമ്പലം കൈയേഴത്തുവഴി എന്നിവിടങ്ങളില്‍നിന്ന് ആരംഭിക്കുന്ന നാമസങ്കീര്‍ത്തന യാത്രകള്‍ നായരമ്പലം ഭഗവതിവിലാസത്തില്‍ സംഗമിച്ച് ശങ്കരനാരായണ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനാ യജ്ഞത്തോടെ സമാപിക്കും.
എടവനക്കാട് അണിയല്‍ ശ്രീ ഭുവനേശ്വരി ക്ഷേത്രം, മൂരിപ്പാടം ഭാഗം, പഴങ്ങനാട് ഭാഗം എന്നിവിടങ്ങളില്‍ നിന്ന് ആരംഭിക്കുന്ന നാമസങ്കീര്‍ത്തന യാത്രകള്‍ അണിയല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനാ യജ്ഞത്തോടെ സമാപിക്കും. എല്ലാ നാമസങ്കീര്‍ത്തന യാത്രകളും വൈകീട്ട് അഞ്ചിന് ആരംഭിച്ച് പ്രാര്‍ത്ഥനാ യജ്ഞത്തോടെ 6.30ന് സമാപിക്കും എന്ന് ബാലഗോകുലം വൈപ്പിന്‍ നഗര്‍ സമിതി അറിയിച്ചു.
https://www.facebook.com/Malayalivartha






















