വിസ തട്ടിപ്പ് ...ഒമാനിൽ കുടുങ്ങിയ തിരുവനന്തപുരം സ്വദേശി നാട്ടിലേയ്ക്ക് !! പാസ്പോർട്ട് കൈക്കലാക്കി ചൂഷണം

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
തൊഴിൽ തട്ടിപ്പിലകപ്പെട്ട ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ. തൊഴിൽ വിസ നൽകാമെന്ന ഉറപ്പിൽ ഏജൻസിക്കു പണം നൽകി ഓമനിലെത്തിയ തിരുവനന്തപുരം സ്വദേശി ഹേമന്ദ്, കന്യാകുമാരി സ്വദേശി ജൈഫർ എന്നിവർക്കാണ് നാട്ടിൽ തിരിച്ചെത്തുവാനുള്ള സഹായം ഉറപ്പുവരുത്തിയത്.
വിസിറ്റ് വിസയിൽ ഒമാനിലെത്തിയ ഹേമന്ദിനും ജൈഫറിനും ജോലി ചെയ്യാനുള്ള വിസയോ മറ്റും നൽകാതെ പാസ്പോർട്ട് കൈവശപ്പെടുത്തി ചൂഷണം ചെയ്തുവരുന്ന സാഹചര്യത്തിലാണ് സഹായമഭ്യർത്ഥിച്ചുകൊണ്ട് ഒമാനിലെ പ്രവാസി ലീഗൽ സെൽ പ്രതിനിധിയായ ബാലകൃഷ്ണൻ വലിയാട്ടിനെ ഇവർ സമീപിച്ചത്. പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ അദ്ധ്യക്ഷയായ അഡ്വ. ജെസ്സി ജോസ്, ജാസ്സിം, സജീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉടൻ തന്നെ ഈ വിഷയത്തിൽ ഇടപെടുകയും പാസ്സ്പോർട്ട് തിരികെ മേടിച്ചുകൊണ്ട് സുരക്ഷിതമായി നാട്ടിലെത്താനായുള്ള സഹായസഹകരണങ്ങൾ ഉറപ്പുവരുത്തുകയുമായിരുന്നു.
നിരവധി ചെറുപ്പക്കാരാണ് ഇത്തരത്തിൽ അനധികൃതമായ തൊഴിൽ തട്ടിപ്പിന് ഒമാനിൽ വിധേയരാവുന്നത് എന്നും വേണ്ടത്ര ശ്രദ്ധ സുരക്ഷിത കുടിയേറ്റവുമായി ബന്ധപെട്ടു ഉദ്യോഗാർത്ഥികൾ കാണിക്കുന്നില്ല എന്നും പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ കോർഡിനേറ്റർ രാജേഷ് കുമാർ പറഞ്ഞു. കേരളത്തിൽ വർദ്ധിച്ചു വരുന്ന വ്യാജ റിക്രൂട്മെന്റ് ഏജെൻസികളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ മുൻപ് കേരള ഹൈക്കോടതിയെ സമീപിക്കുകയും ഈ വിഷയത്തിൽ വേണ്ട നടപടി സ്വീകരിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നല്കിയതുമാണ്.
ഇതുപ്പോലെയുള്ള തട്ടിപ്പുകൾ ഇപ്പോൾ വ്യാപകമാണ് .ഫിന്‍ലാന്റില്‍ തൊഴില്‍വിസ ശരിയാക്കി നല്‍കാമെന്നു പറഞ്ഞ് പണം തട്ടിയെടുത്ത കേസില്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഉടമ അറസ്റ്റില്‍. തിരുവല്ലയിലെ ഫൈവ് ലാന്‍ഡ് മെന്‍ പവര്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഉടമ കുറ്റൂര്‍ തൈമറവന്‍കര സ്വദേശി പനക്കശ്ശേരില്‍ വീട്ടില്‍ കുര്യന്‍ അലക്സാണ്ടര്‍ (52) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിയില്‍ നിന്നും പല തവണകളിലായി തൊഴില്‍വിസ വാഗ്ദാനം ചെയ്ത് മൂന്നുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്. 2025 ഏപ്രിലില്‍ പ്രതിക്കെതിരെ തിരുവല്ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രതി സമീപ ജില്ലകളിലും എറണാകുളത്തുമായി മാറി മാറി താമസിച്ചുവരികയായിരുന്നു.
അന്വേഷണത്തിനൊടുവില്‍ തിരുവല്ല എസ് എച്ച് ഒ. കെ എസ് സുജിത്തിന്റെ നേതൃത്വത്തില്‍ എസ് ഐ. ഷിറാസ്, എസ് സി പി ഒമാരായ നാദിര്‍ഷ, അഖിലേഷ്, സി പി ഒമാരായ അവിനാഷ്, ടോജോ തോമസ് എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലും വഞ്ചനാക്കേസ് നിലവിലുണ്ട്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
കോഴിക്കോട് ലക്ഷങ്ങള്‍ വാങ്ങി വിസാ തട്ടിപ്പ് നടത്തിയ പ്രതികളെ കൂടാനാവാതെ പൊലീസ് നാറ്റം തിരിയുകയാണ് . പുതിയറയില്‍ പ്രവര്‍ത്തിച്ചിരുന്ന റമ്പിള്‍ ഹോളിഡേയ്സ് എന്ന സ്ഥാപനം വഴിയാണ് തട്ടിപ്പ് നടന്നത്. സ്ഥാപനത്തിന്‍റെ ഉടമകളും ജീവനക്കാരും ഒളിവിലാണ്.
പോളണ്ടിലേക്ക് ജോലിക്കായുള്ള വിസ നല്‍കുന്ന പരസ്യം കണ്ടാണ് മലപ്പുറം ആണ്ടിയൂര്‍ക്കുന്ന് സ്വദേശിയായ അബ്ദുള്‍ മജീദ് മകനുവേണ്ടി കോഴിക്കോട് പുതിയറയില്‍ പ്രവര്‍ത്തിക്കുന്ന റമ്പിള്‍ ഹോളിഡേയ്സ് എന്ന സ്ഥാപനത്തില്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ നവംബര്‍ മാസങ്ങളിലായി നാല് ലക്ഷം രൂപ നല്‍കുന്നത്. പറഞ്ഞ തീയതികള്‍ കഴിഞ്ഞിട്ടും വിസ ലഭിച്ചില്ല. പുതിയറയിലെ ഓഫീസ് പൂട്ടി ഉടമസ്ഥര്‍ മുങ്ങി
റിജാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് റിമ്പിള്‍ ഹോളിഡേയ്ലസ് എന്ന സ്ഥാപനം അമല ജോണ്‍ എന്ന ജീവനക്കാരി വഴിയായിരുന്നു ഇടപാടുകള്‍ മുഴുവന്‍. ഡിസംബര്‍ മാസത്തില്‍ കോഴിക്കോട് കസബ സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ തട്ടിപ്പിന് കേസെടുത്തിട്ടുണ്ട്.പ്രതികളെ പിടികൂടി നഷ്ടമായ തുക തിരികെ ലഭിക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്നാണ് തട്ടിപ്പിനിരയായവുരുടെ ആവശ്യം.
https://www.facebook.com/Malayalivartha






















