മുഖ്യമന്ത്രി പിണറായി വിജയന്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്... ലോകത്തിലെ ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്ന മയോക്ളിനികിലെ ചികിത്സാ ചിലവുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രൈവറ്റ് സെക്രട്ടറി

മുഖ്യമന്ത്രി പിണറായി വിജയന്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയി. പുലർച്ചെ 4.40നുള്ള വിമാനത്തിലാണ് യാത്ര തിരിച്ചത്. അമേരിക്കയിലേക്ക് പോകുന്ന കാര്യം ഇന്നലെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ പി. സദാശിവത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.
അമേരിക്കയിലെ മിനസോട്ടയിലുള്ള മയോക്ളിനിക്കില്‍ അദ്ദേഹം പരിശോധനകള്‍ക്ക് വിധേയനാവും. ഭാര്യ കമലവിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. വിവിധ അസുഖങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്ന ചികിത്സാ ഗവേഷണ സ്ഥാപനമാണ് മയോക്ളിനിക്.
മുഖ്യമന്ത്രിയുടെ ചികിത്സാ ചിലവുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍ പറഞ്ഞു. കഴിഞ്ഞ ജൂലായ് അഞ്ചുമുതല്‍ 18 വരെ മുഖ്യമന്ത്രി അമേരിക്കയില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു. മാര്‍ച്ച് മാസത്തില്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ അദ്ദേഹം പതിവ് മെഡിക്കല്‍ പരിശോധനകള്‍ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha






















