പ്രണയം പുതുക്കാൻ ഹോട്ടൽ മുറിയിൽ എത്തിയ പെൺകുട്ടിയെ ബലം പ്രയോഗിച്ച് പീഡനത്തിനിരയാക്കി; ശാരീരിക ബന്ധത്തിനിടെ അമിത രക്തസ്രാവത്തെ തുടർന്ന് കാമുകനായ നേവി ഉദ്യോഗസ്ഥൻ 22കാരിയെ ആശുപത്രിയിലെത്തിച്ചപ്പോൾ ട്വിസ്റ്റോട് ട്വിസ്റ്റ്... ഒടുവിൽ വിവാഹിതനും മുന്‍ മിസ്റ്റര്‍ ഇന്ത്യയുമായ നേവി ഉദ്യോഗസ്ഥൻ അറസ്റ്റിലായി!! കോട്ടയത്തെ ഞെട്ടിച്ച പീഡനം

ഇരുപത്തിരണ്ടുകാരിയെ സൗഹൃദം നടിച്ച് പീഡനത്തിനിരയാക്കിക്കിയെന്ന പരാതിയിൽ മുന്‍ മിസ്റ്റര്‍ ഇന്ത്യയും നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ചുങ്കം പുല്ലരിക്കുന്ന് സ്വദേശി മുരളി (38) ക്കെതിരേയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തത്. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. 22 കാരിയായ പെൺകുട്ടിയുടെ പരാതിയിലാണ് കേസ്.
യുവതിയുടെ വീട്ടില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് മുരളി ഇവരെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഫേസ്ബുക്കിലൂടെ ഇരുവരും സൗഹൃദത്തിലാകുകയായിരുന്നു. ഇതിനിടെ മുംബൈയിലെ നേവിയില്‍ ജോലിയുള്ള മുരളി കഴിഞ്ഞ ദിവസം നാട്ടിലെത്തുകയും പെണ്‍കുട്ടിയെ കാപ്പികുടിക്കാനെന്നു പറഞ്ഞ് നഗരത്തിലെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്.
പീഡനത്തെ തുടര്‍ന്ന് രക്തസ്രാവമുണ്ടാകുകയും ഗുരുതരാവസ്ഥയിൽ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതോടെയാണ് പീഡന വിവരം പുറത്തായത്. പെണ്‍കുട്ടി പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ഇതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ പെണ്‍കുട്ടിയുടെ പിതാവ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു മുരളിക്കെതിരെ പരാതി നല്‍കി.
വിവാഹവാഗ്ദാനം നല്‍കി, പെണ്‍കുട്ടിയെ മുരളി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായാണ് പിതാവിന്റെ പരാതി. തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ ബോധം തെളിഞ്ഞ പെണ്‍കുട്ടിയില്‍ നിന്നും പോലീസ് മൊഴിയെടുത്തു. ചായകുടിക്കുന്നതിനായി തന്നെ വിളിച്ചുകൊണ്ടു പോയ മുരളി, ബലമായി മുറിയില്‍ കയറ്റിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണു പെണ്‍കുട്ടിയുടെ മൊഴി നല്‍കിയത്. നേരത്തെ കോട്ടയം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിൽക്കുകയായിരുന്ന തന്നെ കാറിലെത്തിയ സംഘം സ്പ്രേ അടിച്ച് ബോധം കെടുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നെന്നാണ് യുവതി മൊഴി നൽകിയത്.
എന്നാൽ ഇതു ശരിയല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയ യുവതിയുടെ ആരോഗ്യാസ്ഥ തൃപ്തികരമാണെന്നാണ് സൂചന.
https://www.facebook.com/Malayalivartha






















