മുഖ്യമന്ത്രി അമേരിക്കയില്‍ പോയതോടെ മന്ത്രിമാര്‍ അടി തുടങ്ങി; ഐസക് പ്രതിക്കൂട്ടില്‍

മുഖ്യമന്ത്രി അമേരിക്കയില്‍ പോയതോടെ പ്രളയ ദുരിതാശ്വാസ സഹായങ്ങളുടെ പേരില്‍ ധനമന്ത്രി തോമസ് ഐസക് പ്രതി കൂട്ടിലായി. മുഖ്യമന്ത്രി പ്രഖ്യാപിച്ച 10,000 രൂപ 25 ശതമാനം ആളുകള്‍ക്ക് പോലും ലഭിച്ചിട്ടില്ല. 10,000 രൂപയുടെ കിറ്റ് പോലും ലഭിച്ചിട്ടില്ല. കുട്ടനാട്ടിലെ പമ്പുകള്‍ വെള്ളത്തിനടയിലായതിനാല്‍ പമ്പിംഗ് പൂര്‍ത്തിയാക്കാര്‍ സമയമെടുക്കുമെന്നും മന്ത്രി ഐസക് പറഞ്ഞു. മന്ത്രി ജി.സുധാകരന്‍ പരസ്യ നടത്തിയ വിമര്‍ശനത്തിനെതിരെയാണ് ഐസക് പരോക്ഷ വിമര്‍ശനം നടത്തിയത്. ഇന്ന് രാവിലെ ആലപ്പുഴയില്‍ നടന്ന ഒരു യോഗത്തിലാണ് സുധാകരന്‍ ഐസക്കിനെതിരെ ആഞ്ഞടിച്ചത്.
പ്രളയം ഒഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടും കുട്ടനാട്ടില്‍ പമ്പിംഗ് നടക്കുന്നില്ലെന്നായിരുന്നു സുധാകരന്റെ പരാതി. ഐസക്കിനെ വേദിയിലിരുത്തിയാണ് സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചത്. വേദിയില്‍ തന്നെ ഐസക് സുധാകരന് മറുപടി നല്‍കിയില്ല. എന്നാല്‍ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ഐസക് സുധാകരനെതിരെ പരസ്യമായി സംസാരിച്ചു.
പമ്പിംഗ് പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നും അതില്‍ അസ്വസ്ഥമായിട്ട് കാര്യമില്ലെന്നും ഐസക് പറഞ്ഞു. സുധാകരന്റെ പരാമര്‍ശത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കുന്നതിന് മുമ്പായിരുന്നു സ്വമേധയായുള്ള മന്ത്രിയുടെ പ്രതികരണം. സുധാകരന് മറുപടി നല്‍കുമ്പോള്‍ കര്‍ക്കശനാകാനും മന്ത്രി ശ്രദ്ധിച്ചു. ദുരിതാശ്യാസ വിതരണം ചെയ്യാന്‍ സാങ്കേതിക തടസങ്ങള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മെല്ലെ പോക്കില്‍ സര്‍ക്കാര്‍ ഒന്നടങ്കം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതില്‍ ധനമന്ത്രിയെയോ സര്‍ക്കാരിനെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരാണ് ഇതിലെ യഥാര്‍ത്ഥ വില്ലന്‍മാര്‍. അവര്‍ ഏത് കാര്യത്തിലും തടസ്സവാദം ഉന്നയിക്കുന്നവരാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സഹായം അനുവദിക്കാന്‍ ഫയലില്‍ എഴുതണമെങ്കില്‍ അതിന് നിയമവും ചട്ടവും വേണം. നിയമവും ചട്ടവും അനുസരിച്ച് വേണം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കേണ്ടത്. നിയമപ്രകാരം നടക്കുമ്പോള്‍ സ്വാഭാവികമായും കാലതാമസമുണ്ടാകും. ഇല്ലെങ്കില്‍ നിയമവും ചട്ടവും മറികടന്ന് കാര്യങ്ങള്‍ തീരുമാനിക്കാന്‍ മന്ത്രി ഉത്തരവിടണം. മന്ത്രി ഉത്തരവിട്ടാല്‍ ചിലപ്പോള്‍ അദ്ദേഹത്തിന് വിജിലന്‍സ് അന്വേഷണം നേരിടേണ്ടി വരും. അതെല്ലാം ധനമന്ത്രിയുടെ ഉത്തരവാദിത്വമാണ്.
അതിനിടെ മന്ത്രിമാരുടെ അഭിപ്രായ പ്രകടനങ്ങളില്‍ ആശങ്ക വേണ്ടെന്നും നിയമ പ്രകാശം കാര്യങ്ങള്‍ നടന്നാല്‍ മതിയെന്നും ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ധനമന്ത്രി തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ സഹമന്ത്രിമാര്‍ക്ക് അസ്വസ്ഥതയുണ്ടെങ്കിലും നിയമം തന്നെയാണ് വലുതെന്ന നിലപാടിലാണ് മന്ത്രി ഐസക്. മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് അദ്ദേഹത്തിന്റെ തീരുമാനം.
മന്ത്രിമാര്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയുടെ വിശദാംശങ്ങള്‍ അമേരിക്കയിലുള്ള മുഖ്യമന്ത്രി അറിഞ്ഞിരിക്കുമോ എന്നറിയില്ല. എല്ലാവരും ഐസക്കിനെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ സെക്രട്ടറി പോലും ധനവകുപ്പ് സെക്രട്ടറിയാണ്. ധനസെക്രട്ടറി ധനമന്ത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്.
കരാറുകാര്‍ക്ക് മുന്‍കൂര്‍ പണം നല്‍കിയത് തെറ്റാണെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു. കുടിവെള്ളം പോലും കിട്ടുന്നില്ല. കുട്ടനാട്ടില്‍ ഗൂഢാലോചന നടന്നതായും മന്ത്രി സുധാകരന്‍ പരസ്യമായി ആരോപിച്ചു. മന്ത്രി സുനില്‍കുമാറിനെയും സുധാകരന്‍ കുറ്റം പറഞ്ഞു, മന്ത്രിമാരെ ഗണ്‍ പോയിന്റില്‍ നിര്‍ത്തി കരാറുകാര്‍ പണം വാങ്ങിയെന്ന് മന്ത്രി പറഞ്ഞു. തന്നെ ആരും വിരട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചുരുക്കത്തില്‍ മന്ത്രിമാര്‍ തമ്മിലടിക്കുകയാണ്.
https://www.facebook.com/Malayalivartha






















