തില്ലങ്കേരി കാര്‍ക്കോട് സ്വദേശിയായ 21 വയസുള്ള യുവാവ് ആലപ്പുഴ സ്വദേശിനിയായ 18 വയസുകാരിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സദാചാര പൊങ്കാലക്കാര്‍ ആക്ഷേപവുമായി രംഗത്തെത്തി

കറുത്ത് തടിച്ച പെണ്‍കുട്ടിയെ മെലിഞ്ഞ് വെളുത്ത യുവാവ് വിവാഹം കഴിച്ചതിന്റെ ഫോട്ടോ കണ്ട് സോഷ്യല്‍ മീഡിയയില്‍ സദാചാര പൊങ്കാല. തില്ലങ്കേരി സ്വദേശിയായ യുവാവിന്റേയും നവവധുവിന്റേയും ചിത്രം പരിഹാസം നിറഞ്ഞ തലകെട്ടോട് കൂടി സോഷ്യല്‍ മീഡിയയില്‍ വളരെ മോശമായ രീതിയില്‍ പ്രചരിപ്പിക്കുകയാണ്. തില്ലങ്കേരി കാര്‍ക്കോട് സ്വദേശിയായ 21 വയസുള്ള യുവാവ് ആലപ്പുഴ സ്വദേശിനിയായ 18 വയസുകാരിയെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ദമ്പതികളുടെ ശരീര ഭാഷയും നിറവും മുന്‍നിര്‍ത്തി പരിഹാസ കമന്റുകള്‍ പടച്ചുവിടുന്നവര്‍ക്ക് ടൊയ്‌ലെറ്റ് അസഭ്യ എഴുത്തുകായുടെ നിലവാരം മാത്രമേ ഉള്ളൂ എന്ന വിമര്‍ശനവുമായി ഒരു കൂട്ടം യുവാക്കള്‍ രംഗത്തെത്തി.
മറ്റുള്ളവരെ പരിഹസിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നത് കപടസദാചാരവാദികളുടെ ഒരുതരം ആത്മരതിയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. അവരില്‍ പുരോഗമന സമൂഹമെന്ന് അവകാശപ്പെടുന്നവരുമുണ്ട്. ആത്മാര്‍ത്ഥതയോടും പരിശുദ്ധിയോടും കൂടി നമ്മളൊരാളെ ഇഷ്ടപ്പെടുകയാണെങ്കില്‍ പുറംകാഴ്ച്ചയില്‍ അയാളെത്ര വിരൂപനായിരുന്നാലും സ്‌നേഹവും അടുപ്പവും കൂടുന്നതിനനുസരിച്ചു ഭൂമിയില്‍ ഏറ്റവും സുന്ദരമായ മുഖം അതു തന്നെയാകുമെന്നും ചിലര്‍ വ്യക്തമാക്കുന്നു.

തൊലിവെളുപ്പും അകാരവടിവുമാണ് സൗന്ദര്യത്തിന്റെ അടിസ്ഥാനമെന്ന് കരുതിയവരെ, മജ്ജയും മാംസവുമുള്ള എപ്പോഴോ ചീഞ്ഞളിഞ്ഞു പോകാവുന്ന ദേഹങ്ങളെ നിങ്ങള്‍ക്ക് വേദനിപ്പിക്കുവാനും വിരൂപമാക്കുവാനും കഴിയുമായിരിക്കും. ബാഹ്യമായ മോടിക്കപ്പുറം ഒന്നാകാന്‍ തീരുമാനിച്ച അവരുടെ നിര്‍മ്മലമായ ചിന്തകളെ ,മനസിനെ വിരൂപ പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയുകയില്ലെന്ന് അരവിന്ദ് എസ്.എല്‍ എന്ന യുവാവ് വിമര്‍ശിക്കുന്നു.
https://www.facebook.com/Malayalivartha






















