നവകേരള സൃഷ്ടിക്ക് തിരുവനന്തപുരം വര്‍ക്കല മുതല ഗ്രാമത്തിലെ വാട്ട്‌സ്ആപ്പ് കൂട്ടായ്മ 3,33333 രൂപ മൂന്ന് ദിവസം കൊണ്ട് സ്വരൂപിച്ച് ദുരിതാശ്വാസനിധിയിലേക്ക് കൈമാറി

തിരുവനന്തപുരം വര്‍ക്കല പള്ളിക്കല്‍ പഞ്ചായത്തിലെ മൂതലഗ്രാമത്തില്‍ ജാതിമത രാഷ്ട്രീയ ചിന്തഗതികള്‍ക്ക് ഉപരിയായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്ന നമ്മുടെ ഗ്രാമം മൂതല എന്ന വാട്ട്‌സ്ആപ്പ് കൂട്ടായ്മ കേരത്തിനാകെ മാതൃക ആകുന്നു .നാട്ടിലെ പ്രവാസികള്‍ ,ഡോക്ടര്‍മാര്‍ , എഞ്ചിനീയര്‍മാര്‍ , വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ , തൊഴിലാളികള്‍ ഉള്‍പ്പെടെ അംഗങ്ങളായ ഈ കൂട്ടായ്മ സമാനതകള്‍ ഇല്ലാതെ പ്രളയത്തില്‍ മുങ്ങിയ നാടിന്റെ പുനര്‍ സൃഷ്ടിക്ക് കൈത്താങ്ങുമായി ഒത്തുചേര്‍ന്നു. വളരെ ചുരുങ്ങിയ ദിനങ്ങള്‍ കൊണ്ട് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേര്‍ന്ന് മൂന്ന് ലക്ഷത്തി മുപ്പത്തി മൂവായരത്തി മുന്നൂറ്റി മുപ്പത്തി മൂന്ന് രൂപ സമാഹരിച്ച് ഡ്രാഫ്റ്റ് എടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
ഓരോ അംഗങ്ങള്‍ നല്‍കുന്ന വിഹിതവും അപ്പപ്പോള്‍ ഗ്രൂപ്പില്‍ പരസ്യപ്പെടുത്തി തീര്‍ത്തും സുതാര്യമായ രീതിയില്‍ ആയിരുന്നു വാട്ട്‌സ് അപ്പ് കൂട്ടായ്മയുടെ പ്രവര്‍ത്തനം. കഴിഞ്ഞ ദിവസം മൂതല ജംഗ്ഷനില്‍ നടന്ന ലളിതമായ ചടങ്ങില്‍ വര്‍ക്കല എം.എല്‍.എ വി. ജോയിക്ക് നാട്ടിലെ മുതിര്‍ന്ന പൗരനും മുന്‍ ഗ്രാമസേവകനും ആയ അബ്ദുള്‍ ലത്തീഫ് ദുരിതാശ്വാസ നിധിയുടെ ഡ്രാഫ്റ്റ് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂര്‍ ഉണ്ണി , പഞ്ചായത്ത് മെമ്പര്‍മാര്‍, വാട്ട്‌സ് അപ്പ് കൂട്ടായ്മയിലെ അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha






















