കോഴിക്കോട്ട് ഇന്ന് മൂന്ന് പേര്‍ എലിപ്പനി ബാധിച്ച് മരിച്ചു, 84 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു 195 പേര്‍ക്ക് രോഗമുണ്ടെന്ന് സംശയിക്കുന്നു

കോഴിക്കോട് ജില്ലയില്‍ എലിപ്പനി ബാധിച്ച് മൂന്ന് പേര്‍ കൂടെ മരിച്ചു. ഇതോടെ സ്ഥിരീകരിച്ച കേസുകളില്‍ മരണം ആറും സംശയാസ്പദമായ കേസുകളില്‍ മരണം പതിമൂന്നും ആയി. എരഞ്ഞിക്കല്‍ നെട്ടൂടി താഴത്ത് അനില്‍(54),വടകര തെക്കന്‍ കുഴമാവില്‍ നാരായണി(80)കല്ലായ് അശ്വനി ഹൗസില്‍ രവി(59) എന്നിവരാണ് മരിച്ചത്. ഇന്ന് എട്ട് സംശയാസ്പദമായ കേസുകള്‍ കൂടെ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സ്ഥിരീകരിച്ച കേസുകള്‍ 84 ഉം സംശയാസ്പദമായ കേസുകള്‍ 195 ഉം ആയി.
https://www.facebook.com/Malayalivartha






















