രക്ഷാപ്രവര്‍ത്തനത്തിറങ്ങിയ പൊതുപ്രവര്‍ത്തകന് എലിപ്പനി ബാധിച്ചു: ആരോഗ്യമന്ത്രിയുടെ കൈയെത്തും ദൂരത്തുള്ള തലസ്ഥാനത്തെ മെഡിക്കല്‍ കോളേജില്‍ കണ്ടത് തികഞ്ഞ അനാസ്ഥയെന്നും ആരോപണം; ഒടുവില്‍ പരാതിപ്പെട്ടപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍

പ്രളയം കഴിഞ്ഞെത്തിയ എലിപ്പനി കേരളത്തില്‍ പടര്‍ന്നു പിടിക്കുകയാണ്. നിരവധിപ്പേരാണ് അനുദിനം മരിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ എല്ലാക്കാര്യത്തിലും ഒപ്പമുണ്ടെന്ന് പറയുന്ന ആരോഗ്യവകുപ്പിന് താഴെ നടക്കുന്നത് അനാസ്ഥയെന്ന് പൊതുപ്രവര്‍ത്തകന്റെആരോപണം.
രക്ഷാപ്രവര്‍ത്തനത്തിറങ്ങി എലിപ്പനി രോഗം പിടിപെട്ട് മെഡിക്കല്‍ കോളേജില്‍ എത്തിയ ഹഫീസ് എന്ന വ്യക്തിയാണ് മെഡിക്കല്‍കോളേജിലെ അനാസ്ഥയെക്കുറിച്ച് ഫേസ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.
തുടര്‍ന്ന് വിഷയത്തെക്കുറിച്ച് പരാതിപ്പെട്ടതിന്റെ ഫലമായി മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുകയും ചെയ്തു. മെഡിക്കല്‍ കോളേജ് ക്വാഷാലിറ്റിയുടെ 100 മീറ്റര്‍ പരിധിയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ലാബ് അടിയന്തിരമായി സ്ഥാപിക്കണമെന്ന പരാതിയില്‍ അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. പൊതുപ്രവര്‍ത്തകന്റെ ഭാര്യ അഭിഭാഷകയായ ധനുജ സജുകുമാര്‍ സൗാമൃ മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആന്റ്റണി ഡോമിനിക്ക് ഉത്തരവിട്ടത് .
എലിപ്പനി തന്നെ .കരളിനെ ബാധിച്ചു. വിഷമമുണ്ട്. അസുഖം ബാധിച്ചതിനല്ല. ആരോഗ്യമന്ത്രിയുടെ ടി വി പരസ്യത്തില്‍ പറയുന്ന ആത്മാര്‍ത്ഥമായ ഒരു പ്രവര്‍ത്തനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കാണാത്തതിനാലാണ് വിഷമം . രാവിലെ 11 മണിക്ക് അസുഖം കണ്‍ഫോം ചെയ്യു . കിഡ്‌നിയുടെയും കരളിന്റെയും റിസള്‍ട്ട് കിട്ടിയപ്പോള്‍ വൈകുന്നേരം ആറുമണി കഴിഞ്ഞു. കിഡ്‌നി ഓകെ. പക്ഷേ കരള്‍
ഞാനടക്കം ആരും രക്ഷാ പ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ഇറങ്ങിയത് തിരിച്ചു വരണമെന്നോ രോഗം പിടിക്കില്ലന്നോ ഉറ്റപ്പോടെയല്ല .
ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികത്സക്ക് എത്തിയ കണ്ണംമൂല സിഎസ് ഐ ഇടക സെമിനാരിയില്‍ നിന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പോയ ഒരു കൂട്ടം വൈദിക വിദ്യാര്‍ത്ഥികള്‍ പനി ബാധിച്ച് ചികിത്സക്കായി അവിടെ എത്തിയിരുന്നു. ആദ്യം 500 മീറ്റര്‍ അകലെയുള്ള എസി ആര്‍ ലാബില്‍ പോയി രക്തം പരിശോധിക്കണം .300 രൂപയാണ് ഫീസ്. പിന്നെ എലിപ്പനി കണ്‍ ഫോം ചെയ്താല്‍ കരളിനെയോ കിഡ്‌നിയെയോ അതോ രണ്ടുമോ പനി ബാധിച്ചത് എന്ന് പരിശോധനക്ക് അയക്കണം . 600 ദൂപ കൂടി ഫീസടക്കണം .അരക്കിലോമീറ്റര്‍ വീതം അങ്ങോട്ടും ഇങ്ങോട്ടും. റിസള്‍ട്ട് പരിശോധിച്ച് മരുന്ന് നിര്‍ദേശിക്കുന്നത് ഹൗസ് സര്‍ജന്‍മാരും . ഒരു അസി .പ്രഫസര്‍ അല്ലങ്കില്‍ ഡ്യൂട്ടി മെഡിക്കല്‍ ആഫീസറെ പോലും കാണാന്‍ കഴിഞ്ഞില്ല. ഹൗസ് സര്‍ജന്‍ മാരുടെ ഇടപെടല്‍ നല്ലതാണ്. മരുന്നുകള്‍ എല്ലാം സൗജന്യമാണ് .
ഞാന്‍ ഏതായാലും സ്വകാര്യ ആശുപത്രിയില്‍ ചികത്സ തുടരും .
പക്ഷേ അതിന് കഴിയാത്ത രക്തപരിശോധനക്ക് പണം അടയ്ക്കാന്‍ കഴിയാത്തവരുടെ കണ്ണുനീരിന് മുകളിലൂടെ ഇനിയും പറയരുത് ടീച്ചര്‍ സര്‍ക്കാര്‍ ഒപ്പം ഉണ്ട് എന്ന് .
അടിയന്തിരമായി ആരോഗ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെടണം പരിശോധന ലാബ് കാഷ്യാലറ്റിക്ക് സമീപം മാറ്റി സ്ഥാപിക്കണം . ബി പി എല്‍ കാര്‍ഡുകാര്‍ക്കെങ്കിലും പരിശോധന സൗജന്യമായി ചെയ്യണം . സംസ്ഥാനത്ത് എലിപ്പനി പ്രതിരോധം മികവുറ്റതാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തണം അപേക്ഷയാണ്. അതോടൊപ്പം ഈ ദുരന്തത്തിധെതിരേയും നമുക്കൊന്നിക്കാം
പകര്‍ച്ചവ്യാധി പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാം
എലിപ്പനി എങ്ങനെ തടയാം..? രോഗം എങ്ങനെ തിരിച്ചറിയാം...? ഈ രണ്ട് സംശയങ്ങള്‍ക്കും അറുതിവരുത്തുന്നതിനായി സര്‍ക്കാര്‍ തന്നെ വ്യാപകമായി നിര്‍ദ്ദേശങ്ങള്‍ മാധ്യമങ്ങള്‍ വഴി ജനങ്ങളിലെത്തിച്ചിട്ടുണ്ട്. ആയത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പരമാവധിപ്പേരിലെത്തിക്കാന്‍ നമുക്ക് സാധിക്കണം. സര്‍ക്കാര്‍ മുന്നോട്ടുവെച്ച ബോധവത്ക്കരണപ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു :
രോഗസംക്രമണവും
ലക്ഷണങ്ങളും
ത്വക്കിലുള്ള ചെറിയ മുറിവുകളില്‍ കൂടിയോ, അല്ലെങ്കില്‍ കണ്ണ്, മൂക്ക്, വായ് വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ 4 മുതല്‍ 20 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്നു. പനി, പേശി വേദന (കാല്‍വണ്ണയിലെ പേശികള്‍), തലവേദന, വയറ് വേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ്.
ആരംഭത്തില്‍ത്തന്നെ ശരിയായ ചികിത്സ നല്‍കുകയാണെങ്കില്‍ പൂര്‍ണ്ണമായും രോഗം ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.
പാലിക്കേണ്ട
മുന്‍കരുതലുകള്‍
മലിനജലത്തില്‍ ജോലിചെയ്യേണ്ടി വരുന്നവരും, ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരും വെള്ളം കയറാത്ത ഗംബൂട്ടുകള്‍, കണ്ണടകള്‍, കട്ടികൂടിയ തൊപ്പികള്‍, കയ്യുറകള്‍ എന്നിവ നിര്‍ബന്ധമായും ധരിക്കുക
ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ ആഴ്ചയില്‍ ഒരിക്കല്‍ 200 മി.ഗ്രാം ഡോക്‌സി സൈക്ലിന്‍ ഗുളിക (ആഹാരത്തിന് ശേഷം) കഴിക്കേണ്ടതാണ്. മലിനജലവുമായി സമ്പര്‍ക്കമുള്ളിടത്തോളം കാലം ആഴ്ചയിലൊരിക്കല്‍ ഗുളിക കഴിക്കുന്നത് തുടരുക.
മഴക്കെടുതി വിതച്ച ദുരിതത്തില്‍ നിന്നും ക്രമേണ കരകയറി വരുന്ന നമുക്കിടയിലേക്ക് പകര്‍ച്ചവ്യാധി വന്‍വിപത്തായി എത്തിക്കൂട. മഴക്കെടുതിയുണ്ടായാല്‍ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചേല്‍ക്കും. എന്നാല്‍ അത് ഒരുപരിധിവരെ നിയന്ത്രിക്കാന്‍ നമുടെ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചു. അപ്പോഴും പകര്‍ച്ചവ്യാധി പൂര്‍ണ്ണമായും ശമിച്ചിട്ടില്ല. അത് വ്യാപകമാവാതിരിക്കാന്‍ നമുക്കൊരുമിച്ച് പ്രതിരോധബോധവത്ക്ക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാം.ആരോഗ്യ കേരളത്തിനായി നമുക്ക് കൈകോര്‍ക്കാം.
https://www.facebook.com/Malayalivartha
























