വിള്ളല്‍ ഗുരുതരം വിശദപരിശോധന വേണ്ടിവരും: കോഴഞ്ചേരി പാലത്തിന്റെ അടിത്തറയില്‍ വിള്ളല്‍: കൂടുതല്‍ പരിശോധന നാളെ നടത്തും

ആശങ്കയോടെ ജനങ്ങള്‍. 60 വര്‍ഷം പഴക്കമുള്ള ബ്രീട്ടീഷ് ഭരണകാലത്ത് പണിത പാലമാണിത്. പ്രളയത്തിനു പിന്നാലെ കോഴഞ്ചേരി പാലത്തിന്റെ അടിത്തറയില്‍ വിള്ളല്‍ കണ്ടെത്തി. പാലത്തിന്റെ തൊട്ടടുത്തു വരെ വെള്ളം ഉയരുകയും വന്‍ മരങ്ങള്‍ ഉള്‍പ്പെടെ പ്രളയത്തില്‍ പാലത്തിനു സമീപം വന്നടിയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. പി.ഡബ്ല്യൂ.ഡി വിഭാഗം നടത്തിയ പരിശോധനയിലാണ് വിള്ളല്‍ കണ്ടെത്തിയത്. പി.ഡബ്ല്യൂ.ഡി ചീഫ് എഞ്ചിനീയര്‍ നാളെ പാലത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും. നിലവില്‍ പാലത്തിന്റെ വിള്ളല്‍ എത്രത്തോളം ഗുരുതരമാണെന്ന് കണ്ടെത്താനായിട്ടില്ല. ബ്രിഡ്ജസ് വിഭാഗം ചീഫ് എഞ്ചിനീയറാണ് കൂടുതല്‍ പരിശോധനയ്ക്കായി നാളെ എത്തുന്നത്. കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം മാത്രമേ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്ത കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ.
https://www.facebook.com/Malayalivartha
























