റാഫേല്‍ വ്യോമസേനയ്ക്ക് അത്ഭുതപൂര്‍വമായ യുദ്ധമികവ് നല്‍കുമെന്ന് വ്യോമസേന; വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ അത് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ അടക്കമുള്ളവ മനസിലാക്കണമെന്നും വ്യോമസേന

യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ അത് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ അടക്കമുള്ളവ മനസിലാക്കണമെന്ന് വൈസ് ചീഫ് ഓഫ് എയര്‍ സ്റ്റാഫ് ആയ എയര്‍ മാര്‍ഷല്‍ എസ്.ബി. ദിയോ പറഞ്ഞു. റാഫേല്‍ മികച്ച യുദ്ധവിമാനമാണെന്നും വ്യോമസേനയ്ക്ക് അത്ഭുതപൂര്‍വമായ യുദ്ധമികവ് ഇത് നല്‍കുമെന്നും. ഇത് മനോഹരമായ വിമാനമാണിതെന്നും വ്യോമസേന വ്യക്തമാക്കി.
വളരെ കാര്യക്ഷമതയുള്ള റാഫേലില്‍ പറക്കാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. മേഖലയില്‍ വ്യക്തമായ മേധാവിത്വം നേടാന്‍ ഇന്ത്യന്‍ വ്യോമസേനയെ റാഫേല്‍ യുദ്ധവിമാനം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2016ലാണ് മോദി സര്‍ക്കാര്‍ ഫ്രഞ്ച് സര്‍ക്കാരുമായി നേരിട്ട് വിമാനം വാങ്ങാനുള്ള കരാര്‍ ഒപ്പിട്ടത്. 58,000 കോടി രൂപയ്ക്ക് 36 വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. 2019 സെപ്റ്റംബറില്‍ ആദ്യ വിമാനം ഇന്ത്യയ്ക്ക് കൈമാറും. അതേസമയം വിമാനത്തിന്റെ വിലയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് കരാറില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളിക്കളയുകയാണ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha
























