ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ ദേശീയ വനിതാ കമ്മിഷന്‍ കേസെടുത്തു; രേഖ ശര്‍മ കേരളത്തിലെത്തി പരാതിക്കാരിയുടെ മൊഴിയെടുക്കും

സിപിഎം ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ ദേശീയ വനിതാ കമ്മിഷന്‍ കേസെടുത്തു. വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ കേരളത്തിലെത്തി പരാതിക്കാരിയുടെ മൊഴിയെടുക്കും. അതേസമയം, പരാതിയില്‍ സ്വമേധയാ കേസെടുക്കാനാകില്ലെന്നാണു സംസ്ഥാന വനിതാ കമ്മിഷന്റെ നിലപാട്. പരാതി ലഭിക്കാതെ നടപടിയെടുക്കാനാകില്ലെന്നു സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പ്രതികരിച്ചു.
മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി ഓഫിസില്‍ വച്ച് എംഎല്‍എ തന്നോടു മോശമായി പെരുമാറിയെന്നാണു സിപിഎം ദേശീയ നേതൃത്വത്തിനു ഡിവൈഎഫ്‌ഐ നേതാവ് കൂടിയായ യുവതി നല്‍കിയ പരാതി. പൊലീസ് ഇടപെടേണ്ട കാര്യമില്ലാത്തതിനാലാണു പരാതിക്കാരി പാര്‍ട്ടിയെ സമീപിച്ചതെന്നാണു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha
























