പ്രളയദുരന്തത്തിന്റെ കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ കേരളത്തിന്റെ പുനരധിവാസത്തിന് കൂടുതല്‍ സഹായം നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി; കേരളം രേഖാമൂലം സമര്‍പ്പിക്കുന്ന ആവശ്യങ്ങള്‍ കേന്ദ്രം പരിഗണിക്കുമെന്നും കേന്ദ്രം

പ്രളയദുരന്തത്തിന്റെ കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ കേരളത്തിന്റെ പുനരധിവാസത്തിന് കൂടുതല്‍ സഹായം നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പുനരധിവാസ കാര്യങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. കേരളം രേഖാമൂലം സമര്‍പ്പിക്കുന്ന ആവശ്യങ്ങള്‍ കേന്ദ്രം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍ക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രം നല്‍കിയ 600 കോടി രൂപ ഇടക്കാല ആശ്വാസം മാത്രമാണ്. സഹായം അനുവദിക്കുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. ആദ്യം ഇടക്കാല ആശ്വാസം. പിന്നെ സംസ്ഥാന പ്രതിനിധികള്‍ക്കൊപ്പം കേന്ദ്രസംഘം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. എത്ര മനുഷ്യരെ ബാധിച്ചു, എത്ര വീടുകള്‍ തകര്‍ന്നു തുടങ്ങിയ കണക്കുകളെടുക്കും. ഇതനുസരിച്ചാണ് തുക എത്രയെന്നു തീരുമാനിക്കുക. എന്‍ഡിഎ ഭരിക്കുന്നതോ അല്ലാത്തതോ ആയ എല്ലാം സംസ്ഥാനങ്ങളിലും ഈ നടപടിക്രമമാണു പിന്തുടരുന്നത് ജയ്റ്റ്‌ലി പറഞ്ഞു.
https://www.facebook.com/Malayalivartha
























