ലൈംഗിക പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള അന്വേഷണം ശരിയായ ദിശയിലാണെന്ന് കോട്ടയം എസ്.പി; കേസ് വിശദമായി പരിശോധിക്കാന്‍ അന്വേഷണസംഘത്തിന് ഏഴു ദിവസംകൂടി നല്‍കി

ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള അന്വേഷണം ശരിയായ ദിശയിലാണെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍. മൊഴികളിലെ വൈരുധ്യം കുഴപ്പിക്കുന്നുണ്ടെന്നും. തെളിവുകള്‍ ശേഖരിക്കാനുണ്ടായ കാലതാമസം മാത്രമാണ് അന്വേഷണം വൈകാന്‍ കാരണം. അന്വേഷണസംഘത്തിന് മേല്‍ സമ്മര്‍ദമൊന്നും ഇല്ല.
കുറ്റപത്രം നല്‍കുമ്പോള്‍ വൈരുധ്യങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരുമാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കും. കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം പരാതിക്കാരിക്കുണ്ട്. കേസ് വിശദമായി പരിശോധിക്കാന്‍ അന്വേഷണസംഘത്തിന് ഏഴു ദിവസംകൂടി നല്‍കിയിട്ടുണ്ട് അതിനകം അന്വേഷണം പൂര്‍ത്തിയാക്കും.
അതേസമയം, ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ അന്വേഷണം 70 ദിവസം പിന്നിട്ടിട്ടും നടപടികള്‍ ഇഴയുന്നത് പ്രതികളെ രക്ഷിക്കാനാണെന്ന ആക്ഷേപം ശക്തമാണ്. ഡല്‍ഹിയിലും പഞ്ചാബിലും അടക്കം കന്യാസ്ത്രീകളുള്‍പ്പെടെ നൂറിലധികം പേരില്‍നിന്നും തെളിവെടുക്കുകയും സാഹചര്യതെളിവുകള്‍ ശേഖരിക്കുകയും ചെയ്തിട്ടും അറസ്റ്റ് വൈകുന്നത് ബിഷപ്പിനെ രക്ഷിക്കാനാണെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കളും ആരോപിച്ചു.
https://www.facebook.com/Malayalivartha
























