സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു; 39 പേര്‍ക്ക് ഡെങ്കിപ്പനിയെന്നും സംശയം; 11പേര്‍ക്ക് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. തിരുവനന്തപുരം വെള്ളറട സ്വദേശി രാജം (60), പത്തനംതിട്ട വല്ലന സ്വദേശി ലതിക (53) എന്നിവരാണ് മരിച്ചത്. രാജത്തിന്റെ മരണം എലിപ്പനിമൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലതിക മരിച്ചത് എലിപ്പനിമൂലമാണെന്ന് സംശയിക്കുന്നു. ബുധനാഴ്ച സംസ്ഥാനത്താകെ 64 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 142 പേരില്‍ സംശയിക്കുന്നു.
പത്തനംതിട്ട ജില്ലയില്‍ 16 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 10 പേര്‍ക്കുമാണ് എലിപ്പനി സ്ഥിരീകരിച്ചത്. രണ്ടിടത്തും 18 വീതം പേര്‍ക്ക് രോഗം സംശയിക്കുന്നുണ്ട്. മലപ്പുറം ജില്ലയില്‍ ബുധനാഴ്ച എട്ടുപേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 28 പേര്‍ സംശയനിഴലിലാണ്.
സംസ്ഥാനത്ത് 39 പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നുണ്ട്. 11പേര്‍ക്ക് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ തേവര്‍ക്കടപ്പുറം സ്വദേശി മണി (40) കഴിഞ്ഞദിവസം മരിച്ചത് ഹെപ്പറ്റൈറ്റിസ് എ ബാധിച്ചാണെന്ന് സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha
























