കാലന്റെ രൂപത്തിൽ പാഞ്ഞെത്തിയ ലോറി ചായക്കടയിൽ കാപ്പി കുടിച്ചു കൊണ്ട് ഇരുന്നവരെയും യാത്രക്കാരെയും ഇടിച്ച ശേഷം സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റെരു ലോറിയിൽ ഇടിച്ചു നിന്നു; ഒരാൾ മരിച്ചു... നാലു പേർക്ക് പരിക്കേറ്റു

ഇന്നലെ രാത്രി 8.15ന് ദേശീയ പാത 744-ലെ തെന്മല റെയിൽവേ സ്റ്റേഷന് മുന്നിൽ വച്ച് ആയിരുന്നു അപകടം. നിയന്ത്രണം വിട്ടെത്തിയ ലോറി ചായക്കടയിൽ കാപ്പി കുടിച്ചു കൊണ്ട് ഇരുന്നവരെയും യാത്രക്കാരെയും ഇടിച്ച ശേഷം സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റെരു ലോറിയിൽ ഇടിച്ചു നിന്നു.
സംഭവത്തിൽ 4 പേർക്ക് പരിക്കേറ്റ്. തമിഴ്നാട് സ്വദേശിയും ആക്രി കച്ചവടക്കാരനുമായ ശങ്കയ്യ (60)യാണ് മരിച്ചത്. തെന്മല ശിവാലയത്തിൽ രജിത്ത് (45), ലാൽ സദനത്തിൽ ശ്രീലാൽ (34), തമിഴ്നാട് സ്വദേശി രാമകൃഷ്ണ ( 62 ) ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി ആരോഗ്യരാജ് (32) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ പുനലൂർ താലൂക്ക് ആശുപത്രിൽ എത്തിച്ച ശേഷം തിരുവനന്ത പു രം മെഡിക്കൽ കോളേജിൽ അയച്ചു.
https://www.facebook.com/Malayalivartha
























