മോഹന്‍ലാല്‍ വരുമോ...രാഷ്ട്രീയപാര്‍ട്ടികളിലും മോഹന്‍ലാല്‍ ചര്‍ച്ച സജീവം' സ്വാഗതം ചെയ്ത് ബിജെപി മനസ്സു തുറക്കാതെ താരം: മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ സഹായിക്കുന്നത് സേവാഭാരതിയെ

വാര്‍ത്തയും വാദങ്ങളും സജീവം മോഹന്‍ലാലാണ് താരം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തലസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ശശി തരൂരിനെ അട്ടിമറിക്കുന്നതിനു ലാലിനെ ഇറക്കാനുള്ള അണിയറനീക്കത്തിലാണു ബി.ജെ.പി.എന്നാല്‍, പൃഥിരാജിന്റെ ലൂസിഫര്‍ ചിത്രീകരണവുമായി ബന്ധപ്പെട്ട് കേരളത്തിലുള്ള നടന്‍ മനസു തുറന്നിട്ടില്ല. ജന്മാഷ്ടമി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഡല്‍ഹിയില്‍ അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയാണ് ചര്‍ച്ച സജീവമാക്കുന്നത്.
താന്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും തന്റെ ജോലിയുമായി മുന്നോട്ടു പോകുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞതായാണു വിവരം. താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും ജനപത്രിനിധിയായി പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം സുഹൃത്തുക്കളോട് വ്യക്തമാക്കിയെന്നു സൂചനയുണ്ട്. എന്നാല്‍, ഇതു തീര്‍ത്തും മുഖവിലയ്‌ക്കെടുക്കാനാകാത്ത അവസ്ഥയാണുളളത്. താരത്തെ ട്വിറ്ററില്‍ മോഡി പിന്തുടരുന്നതും ശ്രദ്ധേയം. നടന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനം ബി.ജെ.പിയോടു ചേര്‍ന്നാണെന്ന് വാദിക്കുന്നവരുമുണ്ട്. എങ്കിലും നടനെ ഇന്നലെ പാര്‍ട്ടിയിലേക്ക് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള സ്വാഗതം ചെയ്തു.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു നേട്ടമുണ്ടാക്കാന്‍ പ്രശസ്തര്‍ക്കും ജനസ്വാധീനമുള്ളവര്‍ക്കും സീറ്റ് നല്‍കണമെന്നാണ് ബി.ജെ.പി. ദേശീയ പ്രസിഡന്റ് അമിത്ഷായുടെയും ആര്‍.എസ്.എസ്. നേതൃത്വത്തിന്റെയും താല്‍പ്പര്യമെന്ന് അദ്ദേഹത്തിനായി വാദിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പിയോട് മോഹന്‍ലാല്‍ അടുക്കുന്നുവെന്ന തോന്നല്‍ സി.പി.എമ്മിനും എല്‍.ഡി.എഫിനുമുണ്ട്.
ആര്‍.എസ്.എസ്. നിയന്ത്രണത്തിലുള്ള സേവാഭാരതിയെയാണ് ഫൗണ്ടേഷന്‍ പ്രധാനമായും സഹായിക്കുന്നത്. കൂടിക്കാഴ്ചയില്‍ വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് താന്‍ സംസാരിച്ചുവെന്ന് മോഹന്‍ലാല്‍ തന്നെ ഫെയ്‌സ്ബുക്കിലുടെ വ്യക്തമാക്കിയിരുന്നു.
കൂടിക്കാഴ്ച അവിസ്മരണീയമെന്ന് ട്വിറ്ററില്‍ പ്രധാനമന്ത്രി കുറിച്ചത് ലാലിന്റെ സ്ഥാനാര്‍ഥിത്വത്തിനായി വാദിക്കുന്നവര്‍ക്ക് ബലമേകുന്നുണ്ട്. ട്വിറ്റിന് ലാല്‍ മറുപടിയും നല്‍കി. എന്നാല്‍, ഫൗണ്ടേഷന്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ക്യാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നാണു വിവരം. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ ശക്തമായ എതിര്‍പ്പിനെ മറികടന്ന് ലാലിനെ സര്‍ക്കാര്‍ പങ്കെടുപ്പിച്ചത് ഇതുകൊണ്ടായിരുന്നു. അതേസമയം, നടന്‍ ഇത്തരമൊരു മണ്ടത്തരം കാണിക്കുമെന്ന് കരുതുന്നില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























