ഇടവഴിയിൽ എന്നും കണ്ടുമുട്ടുന്ന പെൺകുട്ടിയുടെ വീഡിയോ ദൃശ്യങ്ങൾ പകർത്താൻ യുവാക്കൾക്ക് മോഹം... പകർത്തി പകർത്തി കളി സോഷ്യൽ മീഡിയയിലെത്തിയപ്പോൾ എട്ടിന്റെ പണികൊടുത്തു പെൺകുട്ടിയുടെ ബന്ധുക്കൾ

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. വളയം കുയ്തേരി റോഡിലൂടെ വീട്ടിലേക്ക് നടന്നുപോകുകയായിരുന് വിദ്യാർഥിനിയുടെ ദൃശ്യങ്ങൾ പ്രതികൾ കാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട യുവതിയുടെ ബന്ധുക്കൾ വളയം പോലീസിൽ പരാതി നൽകി. തുടർന്ന് വിദ്യാർഥിനിയുടെ പരാതി പോലീസ് നാദാപുരം കോടതിക്ക് കൈമാറുകയും കോടതി നിർദേശത്തെ തുടർന്ന് കേസെടുക്കുകയുമായിരുന്നു.
സംഭത്തിൽ രണ്ട് പേർ അറസ്റ്റിലാകുകയും ചെയ്തു. ചെറുമോത്ത് പള്ളിമുക്ക് സ്വദേശികളായ ഇടത്തിൽ താമസിക്കും പള്ളിക്കണ്ടി മുഹമ്മദ് ആസിഫ് (20), പള്ളിക്കണ്ടി മുഹമ്മദ് ജംഷിദ് എന്നിവരെയാണ് എസ് ഐ വി.എം.ജയന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























