കൃതൃമശ്വാസം നൽകാനുള്ള ശ്രമത്തിനിടെ ചമ്പക്കുളത്ത് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് രോഗിക്ക് ദാരുണാന്ത്യം; പരുക്കേറ്റ നഴ്‌സ് ഗുരുതരാവസ്ഥയിൽ: സമീപത്തെ കടകളും വാഹനങ്ങളും കത്തിയമർന്നു- ആംബുലൻസ് പൂർണമായും കത്തിനശിച്ചു

രോഗിക്ക് കൃതൃമശ്വാസം നൽകാൻ ശ്രമിക്കുന്നതിനിടെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് ആംബുലൻസിനു തീപിടിച്ചു. രോഗി മരിച്ചു. ആലപ്പുഴയില്‍ ചമ്പക്കുളം ഗവ. ആശുപത്രിക്ക് മുന്‍പിലാണ് സംഭവം. ചമ്പക്കുളം ഗവ. ആശുപത്രിക്ക് മുന്‍പിലാണ് സംഭവം. ആംബുലന്‍സിലുണ്ടായിരുന്ന നടുഭാഗം സ്വദേശി മോഹനന്‍ നായര്‍ (66) ആണ് മരിച്ചത്.
രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനായി ആംബുലന്‍സില്‍ കയറ്റുന്നതിനിടെയായിരുന്നു അപകടം. ശ്വാസതടസമുള്ളതിനാല്‍ ആംബുലന്‍സില്‍ കയറ്റിയതിനു ശേഷം ഓക്‌സിജന്‍ സിലിണ്ടര്‍ ഉപയോഗിച്ച് കൃത്രിമശ്വാസം നല്‍കാന്‍ ശ്രമിച്ചു. ഈ സമയത്ത് ആംബുലന്‍സിനുള്ളില്‍ പൊട്ടിത്തെറിയുണ്ടാവുകയും തീപിടിക്കുകയുമായിരുന്നു.
ഓടിയെത്തിയ നാട്ടുകാര്‍ ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആംബുലൻസിലുണ്ടായിരുന്ന നഴ്‌സ് സെയ്‌ഫുദീനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 108 ആംബുലന്‍സിൽ കയറ്റി ഓക്സിജൻ നല്കുന്നതിനിടെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഉയര്‍ന്നുപൊങ്ങി. ആംബുലന്‍സിലെ നഴ്‌സ് സാഹസികമായി മോഹനന്‍ നായരെ പുറത്തെത്തിച്ച് ഒരു ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്കു വിട്ടെങ്കിലും രക്ഷിക്കാനായില്ല.
ആംബുലൻസ് പൂർണമായി കത്തിനശിച്ചു. സമീപത്തുണ്ടായിരുന്ന ചില വാഹനങ്ങളും,കടകളും കത്തിയമർന്നു. ആലപ്പുഴയിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. രോഗിയെ ആംബുലന്‍സിനുള്ളില്‍ പ്രവേശിപ്പിച്ച ശേഷം ഓക്‌സിജന്‍ കൊടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























