ശബ്ദം കേട്ട് കിടപ്പു മുറിയില്‍ നിന്ന് പുറത്തു വന്നപ്പോൾ ആക്രമിച്ച് കൈകാലുകള്‍ കെട്ടിയിട്ട് വായ് മൂടി... ഒരു മണിക്ക് വീട്ടിനകത്തേക്ക് എത്തിയ സംഘം മോഷണം കഴിഞ്ഞ് തിരിച്ച് പോയത് മൂന്നു മണിയോടെ; മാതൃഭൂമി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രന്‍റെ വീട്ടില്‍ വീട്ടുകാരെ ബന്ദികളാക്കി കവര്‍ച്ച...

കണ്ണൂരില്‍ വീട്ടുകാരെ ബന്ദികളാക്കി കവര്‍ച്ച. മാതൃഭൂമി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രന്‍റെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. പുലര്‍ച്ചെ മുഖംമൂടിയണിഞ്ഞ് എത്തിയ സംഘം സ്വര്‍ണ്ണവും പണവും കവരുകയായിരുന്നു. ശബ്ദം കേട്ട് കിടപ്പു മുറിയില്‍ നിന്ന് പുറത്തു വന്നപ്പോഴായിരുന്നു ആക്രമണം. ഇരുവരേയും ആക്രമിച്ച് കൈകാലുകള്‍ കെട്ടിയിടുകയും വായ് മൂടുകയും ചെയ്തു.
ഒരു മണിക്ക് വീട്ടിനകത്തേക്ക് എത്തിയ സംഘം മോഷണം കഴിഞ്ഞ് മൂന്നു മണിയോടെയാണ് തിരിച്ച് പോയത്. ഏറെ നേരത്തേ പരിശ്രമത്തിനു ശേഷം നാലു മണിയോടെ കെട്ടുകള്‍ തനിയെ അഴിച്ച് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംശയമുള്ളവരെയൊക്കെ ചോദ്യം ചെയ്യും.
https://www.facebook.com/Malayalivartha
























