പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു ; തിരുവന്തപുരത്ത് പെട്രോളിന് 82.61 രൂപ

പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു. ഇന്ന് 20 പൈസ കൂടിയതോടെയാണു പെട്രോൾ വില റെക്കോർഡിലെത്തിയത്. ഒരു ലീറ്റർ പെട്രോളിനു കൊച്ചി നഗരത്തിൽ 81 രൂപ 55 പൈസയാണ് ഇന്നത്തെ വില. മേയ് 29–നായിരുന്നു ഇതിനു മുൻപ് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്–81.41 രൂപ. ഡീസൽ വിലയിൽ 23 പൈസയാണ് ഇന്നു കൂടിയത്. തിരുവന്തപുരത്ത് പെട്രോളിന് 20 പൈസ വർധിച്ച് 82.61 രൂപയായി. ഡീസലിന് 76.38 രൂപയുമായി.
ആഗസ്റ്റ് മൂന്നു മുതൽ ഇതുവരെ പെട്രോളിന് ലിറ്ററിന് 3.04 രൂപയും ഡീസലിന് ലിറ്ററിന് 3.68 രൂപയാണ് ഇതുവരെ വർധിച്ചത്.
https://www.facebook.com/Malayalivartha
























