മോഹന്‍ലാല്‍ സംഘപരിവാറുമായും സേവാഭാരതിയുമായും കൂടുതല്‍ അടുക്കുന്നു... ആരാധകരില്‍ പലര്‍ക്കും വിയോജിപ്പ്

മോഹന്‍ലാല്‍ സംഘപരിവാറുമായുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നു. സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ പോലും അറിയാതെ, ആര്‍.എസ്.എസ് നേതൃത്വത്തിനും സേവാഭാരതി ദേശീയ നേതൃത്വത്തിനും മാത്രമേ താരം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശനം നടത്തുന്നെന്ന് അറിയാമായിരുന്നുള്ളു. ഇവരാണ് സന്ദര്‍ശനത്തിന് അവസരം ഒരുക്കിയതെന്ന് ഉറപ്പായതോടെയാണ് കാര്യങ്ങള്‍ക്ക് വ്യക്തതവന്നത്. ആര്‍.എസ്.എസിന്റെ സാമൂഹ്യസേവന വിഭാഗമായ സേവാഭാരതിയുമായി മോഹന്‍ലാല്‍ സഹകരിക്കുന്നുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയും വ്യക്തമാക്കി. മോഹന്‍ലാലിനെ കാണണമെന്ന ആഗ്രഹം പ്രധാനമന്ത്രി രണ്ട് വര്‍ഷം മുമ്പ് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സംഘപരിവാറും സേവാഭാരതിയും സന്ദര്‍ശനത്തിന് സാഹചര്യം ഒരുക്കിയത്. താരത്തിന്റെ ആര്‍.എസ്.എസ് ബന്ധത്തിനെതിരെ ആരാധകരടക്കം പലരും സോഷ്യല്‍ മീഡിയയില്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നു.
ആര്‍.എസ്.എസിന്റെ ആതുരസേവനം ഉള്‍പ്പെടെയുള്ള പങ്കാളിയാകാനാണ് മോഹന്‍ലാലിന് താല്‍പര്യം. അല്ലാതെ മറ്റ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കില്ല എന്നാണ് അറിയുന്നത്. പൊതുസമൂഹത്തിന്റെ എതിര്‍പ്പിനെ ഭയന്നാണിത്. സംവിധായകന്‍ മേജര്‍ രവിയും നിര്‍മാതാവ് ജി.സുരേഷ് കുമാറും സംഘപരിവാറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് സുരേഷ്‌കുമാര്‍. ഇരുവരുമാണ് താരത്തെ ആര്‍.എസ്.എസുമായി കൂടുതല്‍ അടുപ്പിച്ചത്. ആര്‍.എസ്.എസ് ദേശീയനേതൃത്വവുമായി മേജര്‍ രവിക്ക് വളരെ അടുത്ത ബന്ധമാണ്. ലൈസന്‍സില്ലാതെ ആനക്കൊമ്പ് കൈവശം വെച്ച കേസില്‍ മോഹന്‍ലാല്‍ കുടിങ്ങിയപ്പോള്‍ സഹായിച്ചത് മോദിസര്‍ക്കാരാണ്. താരത്തിന്റെ ആനക്കൊമ്പിന് കേന്ദ്രം ലൈസന്‍സ് നല്‍കി. ഇത് സംസ്ഥാനത്തെ ആര്‍.എസ്.എസിലെ ചില നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് സൂചനയുണ്ട്. മേജര്‍ രവിയും സുരേഷ്‌കുമാറും ഈ വിഷയത്തില്‍ മോഹന്‍ലാലിനൊപ്പം നിന്നു.
ഈ സംഭവത്തെ തുടര്‍ന്നാണ് മോഹന്‍ലാല്‍ സേവാഭാരതിയുമായും ആര്‍.എസ്.എസുമായും കൂടുതല്‍ അടുക്കുന്നത്. അച്ഛന്‍ വിശ്വനാഥന്‍ നായരുടെയും അമ്മ ശാന്തകുമാരിയുടെ പേരുകള്‍ ചേര്‍ത്ത് വിശ്വശാന്തി എന്ന പേരില്‍ മോഹന്‍ലാല്‍ മൂന്ന് വര്‍ഷം മുമ്പ് സ്ഥാപിച്ച ജീവകാരുണ്യ സംഘടനയുടെ ഡയറക്ടര്‍മാരും മാനേജിംഗ് ഡയറക്ടറുമെല്ലാം ആര്‍ എസ് എസിന്റെ കേരളത്തിലെ പ്രധാന ചുമതലക്കാരാണ്. മാനേജിംഗ് ഡയറക്ടര്‍ പി ഇ ബി മേനോന്‍, 2003 മുതല്‍ ആര്‍ എസ് എസിന്റെ സംസ്ഥാന സംഘചാലക്, ഡയറക്ടര്‍ ടി എസ് ജഗദീശന്‍ ബാലഗോകുലം രക്ഷാധികാരിയും എറണാകുളത്ത് മിക്ക സംഘപരിവാര്‍ പരിപാടികളുടെ സംഘാടകനും. ഡോ.വി നാരായണന്‍ ആര്‍ എസ് എസിന് കീഴിലുള്ള വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ വയനാട് ചീഫ് മെഡിക്കല്‍ ഓഫീസര്‍. അഡ്വ ശങ്കര്‍ റാം നാരായണന്‍ ആര്‍ എസ് എസ് പ്രാന്ത കാര്യകാരി സദസ്യന്‍. സംഘപരിവാറിന്റെ പോഷക സംഘടനകളുടെ ഉള്‍പ്പെടെ സംയോജന ചുമതല. ഡോ ദാമോദരന്‍ വാസുദേവന്‍. അമൃതാ സ്‌കൂള്‍ ഓഫ് മെഡിസിന്‍ മുന്‍ പ്രിന്‍സിപ്പല്‍. സജീവ് സോമന്‍ മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയാ മാനേജര്‍
സംഘപരിവാര്‍ സഹയാത്രികന്‍.
https://www.facebook.com/Malayalivartha
























