പെട്രോളും രൂപയും സെഞ്ച്വറിയും അടിക്കും ,അപ്പോള്‍ ഒരു ഡോളര്‍ കൊടുത്ത് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാം ; ഇന്ധനവില വർധനവിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

ഇന്ധനവില വർധനവിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. പെട്രോള്‍ വില ഉടന്‍ തന്നെ ലിറ്ററിന് 100 രൂപയിലെത്തിയേക്കും. അപ്പോള്‍ ഒരു ഡോളര്‍ കൊടുത്ത് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാമെന്നും നായിഡു പരിഹസിച്ചു. സാമ്പത്തീകരംഗം തകര്‍ച്ച നേരിടുകയാണെന്നും രാജ്യത്ത് സാമ്പത്തീക അച്ചടക്കമില്ലെന്നും നായിഡു ചൂണ്ടിക്കാട്ടി.
ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം കുറഞ്ഞുവരികയാണ്. അത് 100 രൂപയില്‍ എത്തിയാലും അത്ഭുതപ്പെടാനില്ല. അതുപോലെ തന്നെ പെട്രോള്‍ വിലയും ദിനം പ്രതി വര്‍ദ്ധിച്ചു വരികയാണ്. പെട്രോള്‍ വിലയും വൈകാതെ 100 രൂപയില്‍ എത്തിയേക്കാം. പെട്രോളും രൂപയും സെഞ്ച്വറിയും അടിക്കും. അപ്പോള്‍ ഒരു ഡോളര്‍ കൊടുത്ത് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാമെന്നും നായിഡു പരിഹസിച്ചു.
2000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ച് കൂടുതല്‍ 200, 100 രൂപ നോട്ടുകള്‍ അച്ചടിക്കാനായിരുന്നു താന്‍ ആവശ്യപ്പെട്ടിരുന്നതെന്നും എന്നാല്‍ നേരെ വിപരീതമാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇനിയെങ്കിലും വലിയ നോട്ടുകള്‍ പിന്‍വലിച്ച് ചെറിയ നോട്ടുകള്‍ കൂടുതലായി ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























